പരീക്ഷയില്‍ തോറ്റുവെന്നാരോപിച്ച് ഹോസ്റ്റലില്‍ എണ്‍പതോളം വിദ്യാര്‍ത്ഥികളെ പുറത്താക്കിയ സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. ആന്ധ്രപ്രദേശിലെ ദാമോദരം സഞ്ജീവയ്യ നാഷണല്‍ ലോ യൂണിവേസിറ്റിയിലാണ് സംഭവം. 2 ദിവസം മുമ്പാണ് പരീക്ഷ വിജയിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് 80ഓളം വിദ്യാര്‍ത്ഥികളെ സര്‍വ്വകലാശാല അധികൃതര്‍ പുറത്താക്കിയത്.
പരീക്ഷ വിജയിക്കാന്‍ മൂന്ന് അവസരങ്ങള്‍ നല്‍കിയത്. അവസാന അവസരത്തിലും പരാജയപ്പെട്ടതിനെ തുടര്‍ന്ന് അധികൃതര്‍ ഹോസ്റ്റലില്‍ നിന്നും ഇറങ്ങാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ചില അധ്യാപകര്‍ തങ്ങളെ മന:പൂര്‍വം തോല്‍പ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
ഇത് യൂണിവേഴ്സിറ്റിയുടെ പുതിയ സിസ്റ്റം ആണെന്നാണ് സര്‍വ്വകലാശാല അധികൃതരുടെ വിശദീകരണം. എന്നാല്‍ നിയമങ്ങള്‍ പ്രകാരം നാല് അവസരങ്ങള്‍ നല്‍കണമെന്നും മൂന്ന് അവസരങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളു എന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. വിദ്യാര്‍ത്ഥികളോടുള്ള പക അധ്യാപകര്‍ പരീക്ഷകളില്‍ കാണിക്കുമെന്നും പരീക്ഷാ നിയമങ്ങള്‍ തങ്ങളോട് പറയാറില്ലെന്നും വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി.