കോയമ്പത്തൂര്‍: വീട്ടില്‍ പ്രത്യേകം ശൗചാലയം ഇല്ലാത്തതില്‍ പ്രതിഷേധിച്ച് വിവാഹപ്പിറ്റേന്ന് ഭാര്യ പിണങ്ങിപ്പോയി. ഭാര്യ പിണങ്ങിപ്പോയതിനു പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി. സേലത്തിനുസമീപം കോട്ടെഗൗണ്ടംപട്ടി ഗ്രാമത്തിലാണ് സംഭവം. പ്രണയത്തിലായിരുന്ന സെല്ലാദുരെയും ദീപയും സെപ്തംബര്‍ 23-നാണ് ഓമല്ലൂരിലെ ക്ഷേത്രത്തില്‍ വിവാഹിതരായത്.
ഗ്രാമത്തിന് പൊതുവായി ശൗച്യാലയങ്ങളുണ്ടെങ്കിലും സെല്ലാദുരെയുടെ വീട്ടില്‍ പ്രത്യേകം ശൗചാലയം ഉണ്ടായിരുന്നില്ല. വിവാഹനാള്‍ തന്നെ ഇതിനായി വെളിയില്‍ പോകുന്നതിലുള്ള എതിര്‍പ്പ് ദീപ പ്രകടിപ്പിച്ചിരുന്നു. പിറ്റേദിവസം യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി. ശൗചാലയം നിര്‍മിച്ചശേഷം തിരിച്ചുവരാമെന്നുപറഞ്ഞായിരുന്നു പോയത്.
പിന്നീട്, കഴിഞ്ഞദിവസം ഗ്രാമത്തിലെ കുളത്തിലാണ് സെല്ലാദുരെയുടെ മൃതദേഹം കണ്ടെത്തിയത്. ഭാര്യ തിരിച്ചുപോയതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കുകയായിരുന്നുവെന്ന് പറയുന്നു. 385 ഗ്രാമങ്ങളിലായി 2,68876 ജനങ്ങള്‍ താമസിക്കുന്ന സേലം ശുചിത്വ ഭാരത മിഷന് പദ്ധതിപ്രകാരം പൊതുസ്ഥല വിസര്ജ്യവിമുക്തമാണെന്ന് സര്‍ക്കാര്‍രേഖ പറയുന്നു.