ഷിംല: വിമാനാപകടം നടന്ന് അന്‍പതു വര്‍ഷത്തിനു ശേഷം യാത്രികന്റെ മൃതദേഹം കണ്ടെത്തി.1968 ഫെബ്രുവരി ഏഴിനു ചണ്ഡിഗഡില്‍ നിന്നു ലേയിലേക്കു 102 പേരുമായി പറക്കുമ്പോള്‍ തകര്‍ന്ന വ്യോമസേനയുടെ എഎന്‍12 വിമാനത്തിലെ യാത്രികന്റെ ജഡമാണു മഞ്ഞുപാളികള്‍ക്കിടയില്‍നിന്നും കിട്ടിയത്.
മോശം കാലാവസ്ഥയെ തുടര്‍ന്നു ലേയ്ക്കടുത്തു വിമാനം തിരിച്ചുവിടാന്‍ പൈലറ്റ് നിര്‍ബന്ധിതനാവുകയായിരുന്നു. പിന്നീട് അപ്രത്യക്ഷമായ വിമാനം ഹിമാചലിലെ ലഹാവുല് താഴ്വരയില് പതിച്ചുവെന്ന നിഗമനത്തിലായിരുന്നു.
മഞ്ഞുപാളികളില്‍ നിന്നു വിമാനത്തിന്റെ അവശിഷ്ടം 2003ല്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂലൈ ഒന്നിനു ചന്ദ്രഭാഗ13 കൊടുമുടി വൃത്തിയാക്കുന്ന സന്നദ്ധപ്രവര്ത്തനത്തിനിടെയാണു പര്‍വതാരോഹണ സംഘം യാത്രികന്റെ ശരീരം കണ്ടെത്തിയത്. വിമാനത്തിന്റെ കൂടുതല്‍ ഭാഗങ്ങളും കിട്ടി.