ഭോപ്പാല്‍: നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കെ ബിജെപിയ്ക്ക് വന്‍ തിരിച്ചടിയായി ശിവരാജ് സിങ് ചൗഹാന് മന്ത്രിസഭയിലെ മന്ത്രിയായ പത്മ ശുക്ല ബിജെപി വിട്ടു. മധ്യപ്രദേശിലെ പബ്ലിക് വെല്‍വെയര്‍ ബോര്‍ഡ് മേധാവിയായിരുന്നു പത്മ.
ബിജെപി വിട്ട പത്മ ശുക്ല കോണ്‍ഗ്രസില്‍ ചേരുമെന്ന് ലഭിക്കുന്ന വിവരം. കോണ്‍ഗ്രസില്‍ ചേരുന്നതിന്റെ ഭാഗമായി അവര്‍ മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് കമല്‍ നാഥുമായി കൂടിക്കാഴ്ച നടത്തുകയും പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുക്കുകയും ചെയ്യുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ശുക്ല ബിജെപി വിടാനുള്ള കാരണം വ്യക്തമല്ല. മധ്യപ്രദേശില്‍ ചൗഹാനും ബിജെപിയ്ക്കുമെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ പതിനഞ്ചുവര്‍ഷത്തിനുശേഷം കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് കളമൊരുങ്ങുമെന്നും സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.