പനജി: അസുഖങ്ങള്‍ തുടരെ തുടരെ പിന്തുടരുന്നതിനാല് ഗോവ മന്ത്രിസഭ വന്‍ പ്രതിസന്ധിയിലായിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള മന്ത്രിമാരാണ് അസുഖ ബാധിതരായി ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇതിനു പിന്നാലെയാണ് ചികിത്സയില്‍ കഴിയുന്ന രണ്ട് മന്ത്രിമാര്‍ രാജി സന്നദ്ധത അറിയിച്ചത്. ഇവര്‍ക്കു പകരമായി ഇന്ന് രണ്ട് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും.
നഗരവികസന മന്ത്രി ഫ്രാന്‍സീസ് ഡിസൂസ, വൈദ്യുതി മന്തി പഡുരംഗ് മട്കാലികര്‍ എന്നിവരാണ് രാജിവെച്ചത്. ഇവര്‍ക്ക് പകരം ബിജെപി എംഎല്‍എമാരായ നിലേഷ് കാബ്രല്‍, മിലിന്‍ഡ് നായിക് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുക. രാജി വെച്ച രണ്ടു മന്ത്രിമാരും അസുഖ ബാധിതതരായി ഏറെ നാളായി ചികിത്സയിലാണ്. ഫ്രാന്സീസ ഡിസൂസ അമേരിക്കയിലും മാട്കാലികര്‍ മുംബൈയിലുമാണ് ചികിത്സ തേടിയിരിക്കുന്നത്.