ന്യൂഡല്‍ഹി: നരേന്ദ്രമോഡിക്കെതിരെ തുറന്നടിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് രംഗത്ത്. രാജ്യത്തിന് ആവശ്യം കൃത്യമായ നയരൂപീകരണമാണെന്നും മോഡിയുടെ പൊങ്ങച്ചങ്ങളും ആത്മപ്രശംസയും കൊണ്ട് ഒന്നും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് മന്‍മോഹന്‍സിംഗ് ഇത്തരത്തില്‍ തുറന്നടിച്ചത്.
ഇന്ത്യയുടെ വികസനത്തിനും സാമുഹിക ക്ഷേമത്തിനുമായി രാഹുല്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാഹുല്‍ പാര്‍ട്ടി അധ്യക്ഷനായ ശേഷമുള്ള ആദ്യ പ്രവര്‍ത്തക സമിതി യോഗത്തിലാണ് മന്‍മോഹന്‍സിംഗിന്റെ ഈ പരാമര്‍ശം. പാര്‍ലമെന്റില്‍ മോഡി സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയം തള്ളിപ്പോയതിന് തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം വിളിച്ചു ചേര്‍ത്തത്.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് മോഡിക്കെതിരെ സമാനമായ വിമര്‍ശനവുമായി മന്മോഹന് സിംഗ് രംഗത്തെത്തിയത്. ഇതിനെതിരെ മോദി ശക്തമായി തിരിച്ചടിച്ചിരുന്നു.