സാധാരണ മനുഷ്യരില്‍ നിന്നും വ്യത്യസ്ഥമായ ഒരു മനുഷ്യനെ നമുക്ക് പരിചയപ്പെടാം.. ചോറും പച്ചക്കറികളൊന്നും കഴിക്കാതെ സ്ഥിരമായി ഇഷ്ടികകളും മണ്ണും കല്ലും കഴിക്കുന്നതാണ് ഇയാളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥമാക്കുന്നത്.
ദിവസവും മൂന്ന് കിലോ മണ്ണും ഇഷ്ടികകളുമാണ് ഈ യുവാവിന്റെ ആഹാരം. കര്‍ണാടകയില്‍ നിന്നുള്ള പക്കീറാപ്പാ ഹുനാഗുഡി എന്ന യുവാവാണ് പത്ത് വയസു മുതല്‍ സ്ഥിരമായി മണ്ണും കല്ലും ഇഷ്ടികകളും കഴിച്ച് വരുന്നത്.
ആദ്യമൊക്കെ ലഘുഭക്ഷണമായാണ് ഇയാള്‍ മണ്ണും കല്ലും കഴിച്ചിരുന്നത്. പക്ഷേ ഇപ്പോള്‍ ഇത് സ്ഥിര ഭക്ഷണമായി മാറിയിരിക്കുകയാണ്. ഇവ ശരീരത്തിന് ഒരു തരത്തിലുമുള്ള ദോഷങ്ങളും ഉണ്ടാക്കില്ലെന്നാണ് പക്കീറാപ്പാ പറയുന്നത്. പോഷകാഹാരകുറവ് കൊണ്ടുള്ള ഭക്ഷണങ്ങള്‍ കഴിക്കാതെ വരുമ്പോള്‍ ഇത്തരം വസ്തുക്കള്‍ കഴിക്കുന്നത് ഒരു രോഗമായാണ് ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഈ യുവാവ് 20 വര്‍ഷമായി മണ്ണും കല്ലും ഇഷ്ടികയും കഴിച്ച് വരികയാണ്. ശരീരത്തിന് ഇതുവരെയും മറ്റ് പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പക്കീറാപ്പാ പറയുന്നു. പല്ലുകള്‍ ഇപ്പോഴും ബലത്തോടെ തന്നെയാണ് ഇരിക്കുന്നതെന്നും പക്കീറാപ്പാ പറയുന്നു. പക്കീറാപ്പന്റെ ഈ ശീലം നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.
ചിക്കനെക്കാളും താന്‍ ഇഷ്ടപ്പെടുന്നത് മണ്ണും ഇഷ്ടികകളുമാണെന്ന് പക്കീറാപ്പാ പറയുന്നു. പക്കീറാപ്പാ തന്റെ ഈ കഴിവ് മറ്റ് ഗ്രാമങ്ങളില്‍ പോയി പ്രകടിപ്പിക്കാറുണ്ടെന്ന് ഈ കഴിവ് കണ്ട് ആളുകള്‍ പണം നല്‍കാറുണ്ടെന്നും പക്കീറാപ്പയുടെ ബന്ധുക്കള്‍ പറയുന്നു.