ഭുവനേശ്വര്‍: തട്ടിക്കൊണ്ട് പോയി 28 ദിവസം തടവില്‍ താമസിപ്പിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി. ഒടുവില്‍ കൊലപ്പെടുത്താനായി നദിയിലെറിഞ്ഞു, എന്നിട്ടും അവള് അതിജീവിച്ച് തിരിച്ചു വന്നു.
ഒഡീഷയിലെ റൗത്തേപൂര് ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ആഗസ്റ്റ് 20നാണ് ചന്തയില്‍ നിന്നും സാധനം വാങ്ങി വരികയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്.
പിന്നീട് ഒരു മാസക്കാലം പീഡനത്തിന് ഇരയാക്കി കൊന്നുകളയാന്‍ നദിയില്‍ എറിയുകയായിരുന്നു. എന്നാല്‍ നദിയില്‍ നിന്നും നീന്തി അടുത്ത ഗ്രാമത്തില്‍ എത്തിയ പെണ്‍കുട്ടി പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ ബന്ധു തട്ടിക്കൊണ്ട് പോയതെന്നും ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് പറഞ്ഞു.