കൊല്‍ക്കത്ത: ഒരു പന്തല്‍ കെട്ടാന്‍ അറിയാത്തവര്‍ എങ്ങനെയാണ് നിങ്ങള്‍ ഒരു രാജ്യം പടുത്തുയര്‍ത്തുക എന്ന് ആരാഞ്ഞ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. 2019 ലെ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി നൂറു സീറ്റുപോലും തികയ്ക്കില്ലെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു. 1993 ല്‍ വിക്ടോറിയ ഹൗസിലുണ്ടായ വെടിവെയ്പ്പിന്റെ 25-ാം വാര്‍ഷികത്തില്‍ കൊല്‍ക്കത്തയില്‍ നടന്ന റാലിയില്‍ സംസാരിക്കവെയാണ് മമത ബാനര്‍ജി ബിജെപിക്കെതിരെ അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.
ബംഗാള്‍ ശരിയായ പാത കാണിച്ചു തരാം.. എന്ന ് വ്യക്തമാക്കിയാണ് മമത ബിജെപിക്ക് കനത്ത പ്രഹരം ഏല്‍പ്പിച്ചത്. കഴിഞ്ഞ ദിവസം നരേന്ദ്ര മോഡിയുടെ പൊതു ചടങ്ങിനിടെ പന്തല്‍ തകര്‍ന്നു വീണ് 90 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. മിഡ്നാപ്പൂരില്‍ നടന്ന സംഭവത്തെ ചൂണ്ടിക്കാട്ടിയാണ് മമത ബിജെപിക്കു നേരെ പരിഹാസം ഉയര്‍ത്തിയത്. ബിജെപിയെ തുടച്ചു മാറ്റു, ഇന്ത്യയെ രക്ഷിക്കൂ എന്ന പേരില്‍ ത്രിണമുല്‍ കോണഗ്രസ് ക്യാമ്പയിന് ഓഗസ്റ്റ് 15 നു മെഗാ റാലിയോടെ തുടക്കമാകും. ദേശീയ തലത്തിലുള്ള നിരവധി നേതാക്കള്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.