കൊല്‍ക്കത്ത: ബിജെപി നേതൃത്വത്തില്‍ നിന്നും, പ്രധാനമന്ത്രിയില്‍ നിന്നും നേരിട്ട കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട ചന്ദന്‍ മിത്ര തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശക്തനായ ബിജെപി നേതാവും രാജ്യസഭാംഗവുമാണ് ചന്ദന്‍ മിത്ര. കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി വിടുന്ന കാര്യം അദ്ദേഹം പ്രഖ്യാപിച്ചത്. മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന വ്യക്തിയാണ് ചന്ദന്‍ മിത്ര.
പാര്‍ട്ടി നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് രാജിവയ്ക്കുകയാണെന്ന് കാണിച്ച് ചന്ദന്‍ മിത്ര കഴിഞ്ഞയാഴ്ച്ച പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്ക് കത്ത് നല്‍കിയിരുന്നു. അമിത് ഷാ രാജി സ്വീകരിച്ചതായി സ്ഥിരീകരണമുണ്ടായിരുന്നില്ല. ഇതിനിടെയാണ് ചന്ദന്‍ മിത്ര തൃണമൂലില്‍ ചേര്‍ന്നത്. മധ്യപ്രദേശില്‍ നിന്ന് 2003ലും 2010ലും രാജ്യസഭാ എംപിയായ ചന്ദന്‍ മിത്ര 2016ല്‍ ഹൂഗ്ലിയില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിച്ചെങ്കിലും കെട്ടിവച്ച കാശ് പോയി.
ദി പയനിയര്‍” പത്രത്തിന്റെ എഡിറ്ററും മാനേജിംഗ് എഡിറ്ററുമാണ് ചന്ദന്‍ മിത്ര. ചന്ദന്‍ മിത്രയ്ക്കൊപ്പം പശ്ചിമബംഗാളില്‍ നിന്നുള്ള സമര് മുഖര്‍ജി, അബു താഹിര്‍, സബിനാ യാസ്മിന്, അഖ്റുസ്മാന്‍ എന്നീ കോണ്‍ഗ്രസ് എംഎല്‍എമാരും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് രക്തസാക്ഷിദിനമായ ഇന്ന് നടന്ന വിപുലമായ പരിപാടിയിലാണ് അഞ്ചുപേരും പാര്‍ട്ടിയംഗത്വം സ്വീകരിച്ചത്. 1993 ലെ കൊല്‍ക്കത്ത വെടിവെയ്പിന്റെ സ്മരാണര്‍ഥം സഘടിപ്പിച്ച രക്തസാക്ഷിത്വ ദിനത്തിലാണ് ഇവര്‍ തൃണമൂലില്‍ ചേര്‍ത്തത്.