ഉത്തര്‍പ്രദേശ്:പ്രസവ വേദനകൊണ്ട് തളര്‍ന്ന യുവതിയെ കൈകളിലെടുത്ത് ആശുപത്രിയിലെത്തിച്ച് പോലീസ് ഓഫീസര്‍. ഉത്തര്‍പ്രദേശിലെ മഥുര കണ്ടോണ്മെന്റ് സ്റ്റേഷനിലാണ് സംഭവം.
റെയില്‍വേ പോലീസ് ഉദ്യോഗസ്ഥനായ സോനു കുമാര്‍ രജൗരയാണ് പ്രസവ വേദനകൊണ്ട് തളര്‍ന്ന ഭാവന എന്ന യുവതിയെ എടുത്ത് ആശുപത്രിയിലേക്ക് എത്തിച്ചത്. യുവതിയുടെ ഭര്‍ത്താവ് പലരോടും സഹായം അഭ്യര്‍ഥിച്ചെങ്കിലും ആരും എത്തിയില്ല.
ഹത്രാസില്‍ നിന്നും ഫരീദാബാദിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് യുവതിക്ക് പ്രസവവേദന ഉണ്ടായത്. തുടര്‍ന്ന് അവര്‍ മഥുര സ്റ്റേഷനില്‍ ഇറങ്ങുകയായിരുന്നു.
സംഭവസ്ഥലത്ത് ഉണ്ടായിരുന്ന സോനു കുമാര്‍ യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് അന്വേഷിച്ചു, പക്ഷെ ആംബുലന്‍സ് സേവനവും ലഭിക്കാതെ വന്നപ്പോഴാണ് യുവതിയെ അടുത്തുള്ള ആശുപത്രിയിലേക്ക് കൈകളില്‍ എടുത്തു കൊണ്ടുപോയത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഏതാനും മിനിറ്റുകള്‍ക്കകം ഭാവന ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് ആശുപത്രി അധിക്യതര്‍ അറിയിച്ചു.
Mathura: Policeman carried pregnant woman in arms to help her reach hospital. SO Hathras City says, “I saw woman was in pain&her husband was asking people for help. I called for ambulance, but it wasn’t available. So I took her to hospital where she gave birth to a baby.” (14.09) pic.twitter.com/4XshUKFsil
— ANI UP (@ANINewsUP) 15 September 2018