ന്യൂഡല്‍ഹി: പ്രളയാനന്തരം കേരളത്തിലെ വിനോദസഞ്ചാരമേഖലയ്ക്കുണ്ടായ നഷ്ടം ചെറുതൊന്നുമല്ല. എന്നാല്‍ ദുരന്തം സൃഷ്ടിച്ച പ്രശ്നങ്ങള്‍ മറികടന്ന് കേരളം ഈ മേഖലയില്‍ പുത്തന്‍ പ്രതീക്ഷയുണര്‍ത്തി തുടങ്ങിയെന്ന് കേന്ദ്ര വിനോദസഞ്ചാര സെക്രട്ടറി രശ്മി വര്‍മ്മ പറഞ്ഞു.
ആഭ്യന്തരവിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മന്ത്രാലയം സംഘടിപ്പിക്കുന്ന പന്ത്രണ്ട് ദിവസം നീളുന്ന ”പര്യടന്‍ പര്‍വ്’ എന്ന രാജ്യവ്യാപക പരിപാടി സെപ്തംബര്‍ 16 മുതല്‍ 27 വരെ നടക്കും. സ്വന്തം നാടിനെ കാണൂ, വിനോദസഞ്ചാരം എല്ലാവര്ക്കും എന്നീ ആശയങ്ങള്‍ ഉയര്‍ത്തിയും രാജ്യത്തെ വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങളുടെ പ്രചാരണത്തിന് ഊന്നല്‍ നല്‍കുകയും ചെയ്യുന്ന പരിപാടിയില്‍ വിവിധ മന്ത്രാലയങ്ങളും എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പങ്കാളികളാകും.
സംസ്ഥാന സര്‍ക്കാരുകളും വിനോദസഞ്ചാരമേഖലയിലെ ഏജന്‍സികളും സ്ഥാപനങ്ങളും വിദേശപ്രതിനിധികളും പങ്കെടുക്കുന്ന പര്യടന്‍ പര്‍വ്വില്‍ 3150 പിരിപാടികള്‍ നടക്കും.