കോയമ്പത്തൂര്‍: അവിഹിത ബന്ധം കൈയ്യോടെ പിടികൂടി ഭര്‍ത്താവിനെ നടുറോഡിലിട്ട് തല്ലിച്ചതയ്ക്കുന്ന വീഡിയോ വൈറലാകുന്നു. കോയമ്പത്തൂര്‍ സ്വദേശിനിയായ യുവതിയാണ് തന്നെ ചതിച്ച ഭര്‍ത്താവിനെ കൈകാര്യം ചെയ്യുന്നത്.
കുറ്റസമ്മതം നടത്തി നിലവിളിക്കുന്നതിനിടയില്‍ അയാള്‍ ക്ഷമാപണം നടത്തുന്നുണ്ടെങ്കിലും യുവതിയുടെ മനസ്സ് അലിയുന്നില്ല. ഭര്‍ത്താവിന്റെ അമ്മ വന്നാലേ അയാളെ വിട്ടയയ്ക്കൂവെന്ന വാശിയില്‍ അവള് മര്‍ദ്ദനം തുടര്‍ന്നു. കാഴ്ച കണ്ട് ചുറ്റും കൂടിയവരോട് യുവാവ് സഹായം അഭ്യര്‍ഥിക്കുന്നുണ്ടെങ്കിലും ആരും അതൊന്നും ഗൗനിക്കുന്നതേയില്ല.
നിന്നെ വിശ്വസിച്ച് കല്യാണം കഴിച്ച എന്നെ എന്തിനാണ് പറ്റിച്ചതെന്ന ചോദ്യത്തോടെയാണ് അവള് അയാളുടെ മുഖത്തേക്ക് ആഞ്ഞടിച്ചത്. ചുറ്റും കൂടി നിന്നവരില്‍ ആരോ എടുത്ത വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.