ലഖ്നൗ: വിവാഹ ചിലവു കുറയ്ക്കാന്‍ വധുവിന്റെ അച്ഛന് നടത്തിയ കളികള്‍ പൊളിച്ച് കൈയ്യില്‍ കൊടുത്ത് പോലീസ്. തെറ്റ് ആദ്യഘട്ടത്തില്‍ ന്യായീകരിക്കാന്‍ ശ്രമം നടത്തിയെങ്കിലും തെളിവുകള്‍ നിരത്തി സത്യം പുറത്തു കൊണ്ടു വന്നതോടെ കുറ്റം ഏറ്റുപറഞ്ഞു. ഇതോടെ വരന്റെയും കുടുംബക്കാരുടെയും മുഖത്ത് നോക്കാതെ തലകുനിച്ച് നില്‍ക്കേണ്ട അവസ്ഥയിലായി വധുവിനും കൂട്ടര്‍ക്കും.
ഉത്തര്‍പ്രദേശിലെ മഥുരയിലെ പുഷ്പ് വിഹാര്‍ കോളനിയിലാണ് വിചിത്ര സംഭവം. വിവാഹചെലവ് കുറയ്ക്കുന്നത് ലക്ഷ്യമിട്ട് കുടുംബത്തിലെ തന്നെ മൂന്നുവയസുകാരനെ തട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു വധുവിന്റെ കുടുംബം. വിവാഹത്തില്‍ പങ്കെടുക്കാനായി ലുധിയാനയില്‍ നിന്നും എത്തിയതായിരുന്നു കുട്ടിയുടെ കുടുംബം.
എന്നാല്‍ വിവാഹത്തിന് കരുതിയതിലും കൂടുതല്‍ ചിലവ് ഉണ്ടാകുമെനന്ന് മനസിലായതോടെ വീട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ഒടുവില്‍ കുട്ടിയെ കണ്ടെത്തിയത്. ഉത്തര്‍പ്രദേശില്‍ വിവാഹചെലവ് ചുരുക്കുന്നതിന് ബന്ധുക്കള്‍ മൂന്നുവയസുകാരനെ തട്ടിക്കൊണ്ടുപോയി. അന്വേഷണത്തിന് ഒടുവില്‍ സംഭവം നടന്ന് 38 മണിക്കൂറിനുളളില്‍ കുട്ടിയെ തിരിച്ചുകിട്ടി.