ന്യൂഡല്‍ഹി:അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിനും അരക്കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള സുപ്രീം കോടതി വിധി യുക്തിരഹിതമാണെന്ന് മുന്‍ എസ്പിയും ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥനുമായിരുന്ന കെകെ ജോഷ്വ.
നഷ്ടപരിഹാര തുക കേസ് അന്വേഷിച്ചിരുന്ന മുന്‍ ഡിജിപി സിബി മാത്യൂസ്, എസ്പിമാരായ കെകെ ജോഷ്വ, എസ് വിജയന് എന്നിവരില്‍ നിന്ന് ഈടാക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് കെകെ ജോഷ്വയുടെ പ്രതികരണം. എന്നാല്‍ വിധിയില്‍ പ്രതികരിക്കാനില്ലെന്ന് സിബി മാത്യുസ്പറഞ്ഞു.