ഹരിയാന: 120 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 60 കാരനായ മന്ത്രവാദി പിടിയില്‍. ഫദീഹാബാദിലെ തോഹാന എന്ന നഗരത്തിലുള്ള ബാബാ അമര്‍പുരി എന്ന മന്ത്രവാദിയാണ് പോലീസ് പിടിയിലായത്.
ഇയാള്‍ യുവതികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ബ്ലാക്മെയില്‍ ചെയ്ത് വീണ്ടും ശാരീരീക ബന്ധത്തിന് ഇവരെ നിര്‍ബന്ധിക്കുകയായിരുന്നു. പ്രതി ഫോണില്‍ പകര്‍ത്തി സൂക്ഷിച്ചുവെച്ചിരുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇയാളുടെ തന്നെ ബന്ധു സിഡിയിലാക്കി പോലീസിന് കൈമാറിയതോടെയാണ് പീഡന വിവരങ്ങള്‍ പുറത്ത് വന്നത്. പ്രതിയെ അഞ്ചു ദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ്.
120 വീഡിയോ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ഇതില്‍ എല്ലാം വിവിധ സ്ത്രീകളാണ്. ലൈംഗിക പീഡനം, അശ്ശീല ദൃശ്യങ്ങള്‍ പകര്‍ത്തല്‍, ഭീഷണി എന്നീ കുറ്റങ്ങളും ഐടി ആക്ടിലെ വകുപ്പുകളും ചേര്‍ത്താണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ശാരീരീക ബന്ധത്തിന് വഴങ്ങിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പൊതു സ്ഥലത്ത് പ്രദര്‍ശിപ്പിക്കുമെന്നാണ് ഇയാള്‍ യുവതികളെ ഭീഷണിപ്പെടുത്തിയിരുന്നത്. ഇയാളുടെ യഥാര്‍ത്ഥ പേര് അമരവീര് എന്നാണെന്നും സൂചനയുണ്ട്.