ന്യൂഡല്‍ഹി:കേന്ദ്രസര്‍ക്കാരിനെതിരെ ടിഡിപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 126നെതിരെ 325 വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടത്.
15 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായിട്ടാണ് ലോക്സഭയില്‍ ഒരു അവിശ്വാസ പ്രമേയം വോട്ടിനിടുന്നത്. 451 പേര് മൊത്തം വോട്ട് ചെയ്തപ്പോള്‍ 325പേര് പ്രമേയത്തെ എതിര്‍ത്തു. 126 പേര് അനുകൂലിച്ച് വോട്ട് ചെയ്തു. അണ്ണാ ഡിഎംകെയുടെ പിന്തുണയും എന്‍ഡിഎയ്ക്ക് ലഭിച്ചതിലൂടെയാണ് വലിയ മുന്‍തൂക്കം എന്‍ഡിഎയ്ക്ക് ലഭിച്ചത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് പ്രമേയം തള്ളിയത്. പ്രതിപക്ഷത്തിന് പ്രതീക്ഷിച്ച അക്കത്തിലേക്ക് എത്തിയിരുന്നു.
ടിഡിപി അംഗം ജയദേവ് ഗല്ലയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. 12 മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു വോട്ടെടുപ്പ്. മോദി സര്‍ക്കാരിനെതിരെ അവതരിപ്പിക്കപ്പെട്ട ആദ്യ അവിശ്വാസപ്രമേയമായിരുന്നു ഇത്.