ഛത്തീസ്ഗഢ്: വിവാഹേതര ബന്ധമാരോപിച്ച് ഭാര്യയെ കൊലപ്പെടുത്തിയ ജവാന് കസ്റ്റഡിയില്‍. ഛത്തീസ്ഗഡിലെ ബലോദബസാര്‍ – ഭട്ടാപര ജില്ലയിലാണ് സംഭവം. ഛത്തീസ്ഗഡ് ആംഡ് ഫോഴ്സിലെ 33 കാരനായ സുരേഷ് മിരിയാണ് പിടിയിലായത്.
ഭട്ടാപരയിലെ ഹൌസിങ് കോളനിയിലാണ് സുരേഷ് മിരിയും ഭാര്യയും രണ്ട് മക്കളും താമസിച്ചിരുന്നത്. ഭാര്യ അസുഖം ബാധിച്ച് മരിച്ചെന്നാണ് സുരേഷ് ബന്ധുക്കളോട് പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയ ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
തുടര്‍ന്ന് സുരേഷിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യംചെയ്തു. ചോദ്യംചെയ്യലില്‍ താന്‍ ഭാര്യയെ കൊന്നതാണെന്ന് ഇയാള്‍ സമ്മതിച്ചു. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സുരേഷ് പോലീസിനോട് പറഞ്ഞു.
അബോധാവസ്ഥയിലാവും വരെ ഭാര്യയെ താന്‍ തല്ലി. തുടര്‍ന്ന് സ്വകാര്യഭാഗങ്ങളില്‍ ഷോക്കടിപ്പിച്ച് കൊല്ലുകയായിരുന്നുവെന്ന് സുരേഷ് വ്യക്തമാക്കി.