ന്യൂഡല്‍ഹി: ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വിമര്‍ശിച്ചുകൊണ്ടുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ അഭിനന്ദിച്ച് സോഷ്യല്‍മീഡിയ രംഗത്ത്. രാഹുല്‍ ഗാന്ധിയുടെ രാഹുല്‍ ഗാന്ധിയുടെ അത്ഭുതകരമായ ഒരു പ്രകടനമായിരുന്നു ഒരു പ്രകടനമായിരുന്നു ലോക്സഭയില്‍ കണ്ടതെന്നും സര്‍ക്കാരിന്റെ അവകാശവാദങ്ങളെ തന്നെ പിഴുതെറിയുന്ന രീതിയിലുള്ള ഒരു ഗെയിം ചേഞ്ചിങ് പ്രസംഗമായിരുന്നു രാഹുലിന്റേതെന്നും കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
അപ്രതീക്ഷിതമായ ഒരു കെട്ടിപ്പിടുത്തത്തിലൂടെ ബിജെപി നേതൃത്വത്തെ തന്നെ രാഹുല്‍ ഞെട്ടിച്ചുകളഞ്ഞെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. രാഹുലിന്റെ നടപടിയെ പിന്തുണച്ച് നിരവധി പേരാണ് ട്വിറ്ററില്‍ രംഗത്തെത്തിയത്. രാഹുലിന്റെ പ്രസംഗവും ഒടുവിലുള്ള കെട്ടിപ്പിടുത്തവും ഞെട്ടിച്ചുകളഞ്ഞെന്നായിരുന്നു ട്വിറ്ററില്‍ പലരും പ്രതികരിച്ചത്.
ഇത് നല്ല തന്ത്രമാണ്. രാഹുല്‍ നന്നായി തന്നെ ചെയ്തു. ബിജെപിയുടെ പരാജയങ്ങള്‍ പ്രസംഗത്തിലൂടെ ഉയര്‍ത്തിക്കാട്ടി. ഒടുവില്‍ മോഡിയെ കെട്ടിപ്പിടിച്ച് അവസാനിപ്പിച്ചു. മോഡിയില്‍ നിന്നും ബിജെപിയില്‍ നിന്നും കോണ്‍ഗ്രസ് എങ്ങനെ വ്യത്യസ്തരായിരിക്കു എന്ന് രാഹുല്‍ ഇന്ത്യയ്ക്ക് കാണിച്ചുകൊടുത്തു.
രാഹുല്‍ നിങ്ങളാണ് ശരി കോണ്‍ഗ്രസ് എന്താണെന്ന് നിങ്ങള്‍ കാണിച്ചുകൊടുത്തു എന്നായിരുന്നു മറ്റൊരു കമന്റ്. ലോക്സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു രാഹുല്‍ പ്രസംഗം ആരംഭിച്ചത്. രാഹുലിന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ഭരണപക്ഷത്തുനിന്നും ബിജെപി നേതാക്കള്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ ഭരണപ്രതിഷേധത്തെ വകവെക്കാതെ രാഹുല്‍ പ്രസംഗം തുടരുകയായിരുന്നു.