ന്യൂഡല്‍ഹി: അഡാര്‍ ലവ് ചിത്രത്തിലെ നായിക പ്രിയാവാര്യരുടെ കണ്ണിറുക്കല്‍ ലോകം മുഴുവന്‍ വൈറലായിരുന്നു. എന്നാലിപ്പോള്‍ പ്രിയയെ കടത്തിവെട്ടിയിരിക്കുകയാണ് രാഹുല്‍ ഗാന്ധിയുടെ കണ്ണിറുക്കല്‍.
കേന്ദ്ര സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയ ചര്‍ച്ചകള്‍ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ബിജെപിയേയും കടന്നാക്രമിച്ച പ്രസംഗത്തിനൊടുവില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സൈറ്റടി!
മോഡിയേയും ബിജെപി സര്‍ക്കാരിനേയും കണക്കറ്റ് വിമര്‍ശിച്ച രാഹുല്‍ ഗാന്ധി, തന്റെ പ്രസംഗം അവസാനിപ്പിച്ച ശേഷം മോഡിക്ക് കൈകൊടുത്തും ആലിംഗനം ചെയ്തുമാണ് ഇരിപ്പിടത്തിലേയ്ക്ക് മടങ്ങിയത്. തന്റെ സീറ്റില്‍ ഇരുന്നശേഷം രാഹുല്‍ ഗാന്ധി ദൂരേയ്ക്ക് നോക്കി സൈറ്റടിക്കുന്ന രംഗമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.