ദിവസവും കൂടിക്കൊണ്ടിരിക്കുന്ന ഇന്ധന വിലവര്‍ധനക്കെതിരെ പ്രതിഷേധിച്ചു കൊണ്ട് ജയ്പ്പൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. ജയ്പ്പൂരിലെ 91 വാര്‍ഡുകളിലും പ്രതിഷേധ പ്രകടനം നടത്തിയ പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ പെട്രോളിയം ഉത്പന്നങ്ങള്‍ ചരക്കു സേവന നികുതിക്ക് (ജി.എസ്.ടി) കീഴില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.
‘പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വില കുതിച്ചുയരുന്നത് മൂലം കഷടതയനുഭവിക്കുന്നത് സാധാരണക്കാരാണ്. ഇവ മൂന്നും ജി എസ് ടി ക്ക് കീഴില്‍ കൊണ്ടുവരണം. അത് വരെ പൊതുജനത്തിന് ആശ്വാസം ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറക്കാന്‍ തയ്യാറാവണം,’ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രതാപ് സിങ് കജാരിയാ ആവശ്യപ്പെട്ടു.
കുതിച്ചുയരുന്ന ഇന്ധന വിലക്കെതിരെ പൊതുജനങ്ങളുടെ രോഷത്തില്‍ പങ്ക്ചേരാനാണ് കോണ്‍ഗ്രസ് ജയ്പ്പൂരിലുടനീളം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്. നാള്‍ക്കുനാള്‍ ഇടിയുന്ന രൂപയുടെ മൂല്യത്തിനെതിരെയും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധം രേഖപ്പെടുത്തി.