മുംബൈ: മജിസ്ട്രേറ്റിനെ പരസ്യമായി അധിക്ഷേിച്ചും, നോട്ടുബുക്കുകള്‍ എടുത്ത് തലക്കെറിഞ്ഞും കോടതി മുറിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അഭിഭാഷകന്. മഹാരാഷ്ട്രയിലെ പര്‍ബാനി അ ഡീഷണല്‍ സെഷന്‍സ് തുറന്ന കോടതിയിലാണ് നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് അരങ്ങേറിയത്. അഭിഭാഷകന് ഹാജരായ പ്രതി കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാനസിക നില തെറ്റിയതുപോലെയുള്ള പ്രകടനം കോടതി മുറിയില്‍ കാഴ്ച വെച്ചത്.
വിധിപറയാന്‍ തുടങ്ങവേ മജിസ്ട്രേറ്റിനു നേരെ പരിഹാസങ്ങളും, ഭീഷണിയും, സ്റ്റെനോഗ്രാഫറിന്റെ കയ്യില്‍ നിന്നും നോട്ടുബുക്ക് വാങ്ങി അഡീഷണല്‍ പബ്ലിക് പ്രോസിക്കൂട്ടരുടെ തലക്കെറിയുകയും, നോട്ടുബുക്കെടുത്ത് മജിസ്ട്രേറ്റിന് നേരെയും എറിയാന്‍ ശ്രമം നടത്തുകയും ചെയ്തു. മജിസ്ട്രേറ്റിനെ വിഡ്ഢിയെന്ന് വിളിച്ചും അഭിഭാഷകന് ആക്ഷേപിച്ചു. സംഭവത്തില്‍ മജിസ്ട്രേറ്റ് ഹൈക്കോടതി മുന്‍പാകെ നല്കിയ കോടയിലക്ഷ്യ പരാതിയില്‍ 55 വയസുള്ള അഭിഭാഷകന് രാമചന്ദ്ര കഗനയ്ക്ക് തടവ് ശിക്ഷ വിധിച്ചു.
ഉച്ചത്തില്‍ ആക്രോശിച്ച് സ്റ്റെനോഗ്രാഫറുടെ കയ്യില്‍ നിന്നും നോട്ട് ബുക്ക് തട്ടിപ്പറിയ്ക്കുകയും അത് അഡീഷണല്‍ പബ്ലിക് പോര്സിക്കൂട്ടര് ആര് ആര് ശര്‍മയ്ക്ക് നേരെ എറിയുകയുമായിരുന്നു. തുടര്‍ന്ന് മജിസ്ട്രേറ്റിനെ വിഡ്ഢിയെന്ന് വിളിച്ച അദ്ദേഹം ..’വിധി പറയുന്നത് എങ്ങനെയാണെന്ന് ഞാന്‍ കാണിച്ചുതരാം, വിഡ്ഢിയായ മജിസ്ട്രേറ്റിന്’ എന്ന് പറഞ്ഞുകൊണ്ട് ഇറങ്ങിപോകുകയായിരുന്നു.