രൂപത്തിലും ഭാവത്തിലും രുചിയിലും ഭക്ഷണപ്രേമികള്‍ക്ക് വ്യത്യസ്തമായ ഒന്നാണ് പുക വരുന്ന ഐസ്ക്രീമുകള്‍. ഉള്ളില്‍ ആകാംഷയുണ്ടാക്കുന്ന ഈ ഐറ്റം ഒന്നു പരീക്ഷിക്കാന്‍ ഏവരുടെയും നാവൊന്ന് കൊതിക്കും. എന്നാല്‍ ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പു നല്കുകയാണ്ഫു ഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (FDA). ഇത്തരം ഐസ്ക്രീമുകള്‍ നിര്‍മ്മിക്കുന്നത് ലിക്വിഡ് നൈട്രജന്‍ ഉപയോഗിച്ചാണ്. ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേല്പിക്കാന് തക്ക ശേഷിയുള്ളതാണ് ലിക്വിഡ് നൈട്രജന്‍. ഐസ്ക്രീം, കോക്ടെയ്ല്‍ എന്നിവയില്‍ ഇവ വ്യാപകമായി ഇന്ന് ഉപയോഗിക്കുന്നുണ്ട്.
വില്പനയില് വിപണി പിടിച്ചടക്കുന്ന പുക വരുന്ന ഐസ്ക്രീമുകള്‍ എല്ലായിടത്തും സജീവമായിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് FDAയുടെ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. വഴിയോരക്കടകളിലും കാര്‍ണിവലുകളിലും ഫുഡ്മേളകളിലുമെല്ലാം സജീവമായിക്കൊണ്ടിരിക്കുന്ന ഇത്തരം ഭക്ഷണങ്ങള്‍ ചവയ്ക്കുന്നതിനൊപ്പം മൂക്കില്‍ നിന്നും വായില്‍ നിന്നും പുക ഉയരും. ഡ്രാഗണ്‍ ബ്രീത്ത് എന്നാണ് ഇത് അറിയപ്പെടുന്നത്.
മെഡിക്കല്‍ രംഗത്തും ചില ഭക്ഷണ സാധനങ്ങളുടെ നിര്മാണഘട്ടങ്ങളിലും ഉപയോഗിക്കുന്ന ലിക്വിഡ് നൈട്രജന്‍ വിഷമല്ല. പക്ഷെ ഏറ്റവും താഴ്ന്ന ഊഷ്മാവിലേക്ക് ഭക്ഷണത്തെ എത്തിക്കുന്നതാണ് ശരീരത്തിന് ഹാനീകരമാകുന്നത്. ഭക്ഷണത്തില്‍ ചേര്‍ത്ത് നിമിഷങ്ങള്‍ക്കകം ഉപയോഗിക്കുന്നതാണ് അപകടങ്ങള്‍ വരുത്തുന്നത്.തൊലിപ്പുറത്തുണ്ടാകുന്ന തകരാറുകള്‍ ആണ് ലിക്വിഡ് നൈട്രജന്റെ മറ്റൊരു ദോഷം. ഇത്തരം ഭക്ഷണങ്ങളില്‍ നിന്ന് പുറത്തെത്തുന്ന പുക ശ്വസിക്കുന്നത് തകരാറുണ്ടാക്കുമെന്നും FDA വ്യക്തമാക്കുന്നു.