പെണ്‍കുട്ടികള്‍ക്കെന്നും ഹരവും സൗന്ദര്യം വര്‍ധിപ്പിക്കുന്നുവെന്ന ചിന്തയും നല്കുന്ന ഒന്നാണ് ലിപ്സ്റ്റിക്. അതുകൊണ്ട് തന്നെ പല വര്‍ണ്ണങ്ങളിലുള്ള പരീക്ഷണങ്ങള്‍ നടത്തുന്നവരാണ് നൂറില്‍ തൊണ്ണൂറ് ശതമാനവും. എന്നാല്‍ ലിപ്സ്റ്റിക്ക് അണിയുന്നതിന് മുമ്പ് ഈ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം.
ചുണ്ടിനു നടുവില്‍ നിന്നു വശങ്ങളിലേക്കാണ് ലിപ്സ്റ്റിക് അപ്ലൈ ചെയ്യേണ്ടത്. അതിനു ശേഷം ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് ഒപ്പുക. വീണ്ടും ലിപ്സ്റ്റിക് അപ്ലൈ ചെയ്യുക. വരണ്ട ചുണ്ടില്‍ ലിപ്സ്റ്റിക് ഇടരുത്. ലിപസ്റ്റിക് അപ്ലൈ ചെയ്യും മുന്‍പ് പ്രൈമര്‍ ഇടുന്നത് കളര്‍ ഏറെ നേരം നിലനില്ക്കാന് സഹായിക്കും.
ഡെഡ് സ്കിന്കളഞ്ഞ് ചുണ്ടുകള്‍ മൃദുലമാക്കണം. വരണ്ട ചുണ്ട് മോയ്സ്ചുറൈസ് ചെയ്യുക. ലിപ്സ്റ്റിക് ഇടും മുന്‍പ് ലിപ് ലൈനര്‍ വച്ചു വരയ്ക്കണം. ലിപ്സ്റ്റിക്പടരാതെ അപ്ലൈ ചെയ്യാന്‍ ലിപ് ലൈനര്‍ സഹായിക്കും. സ്കിന്‍ ടോണിനനുസരിച്ചു മുഖത്തെ പ്രകാശിതമാക്കുന്ന നിറം തിരഞ്ഞെടുക്കുക.
ചിത്രം വരച്ചപോലുള്ള ചുണ്ടുകളുടെ കാലം കഴിഞ്ഞു. സ്മഡ്ജഡ് ചുണ്ടുകള്‍ക്ക് ആരാധകരായി. അഗ്രഭാഗങ്ങള്‍ വരച്ച് വൃത്തിയാക്കാതെ വെറുതെ ലിപ്സ്റ്റിക് അപ്ലൈ ചെയ്യുന്ന പരിപാടിയാണിത്.