കൊഴുപ്പു കുറവുള്ള പച്ചക്കറിയാണു ബീറ്റ്റൂട്ട്. വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ധാരാളം. ജലത്തില്‍ ലയിക്കുന്ന തരം നാരുകളുമുണ്ട്. പൊട്ടാസ്യം, മഗ്നീഷ്യം, ഇരുന്പ്, വിറ്റാമിന്‍ എ, ബി6, സി, ഫോളിക്കാസിഡ്, സിങ്ക്, കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍…. പോഷകസമൃദ്ധമാണ് ബീറ്റ്റൂട്ട്.
ബീറ്റ്റൂട്ടിലുളള ആന്റി ഓക്സിഡന്റുകളും ആന്റി ഇന്‍ഫ്ളമേറ്ററി ഘടകങ്ങളും കാന്‍സര്‍സാധ്യത കുറയ്ക്കുന്നു. പാകപ്പെടുത്തിയും പച്ചയ്ക്കു സാലഡാക്കിയും ബീറ്റ്റൂട്ട് കഴിക്കാം. ജ്യൂസാക്കി കഴിക്കാം. വിപണിയില്‍ സുലഭം.
ശരീരമാകെ ഓക്സിജനെത്തിക്കുന്നത് രക്തകോശങ്ങളിലെ ഹീമോഗ്ലോബിനാണ്. ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഇരുമ്പ ് അടങ്ങിയ തന്മാത്രയാണു ഹീമോഗ്ലോബിന്‍. ഹീമോഗ്ലോബിന്‍ നിര്‍മാണത്തിന് ഇരുമ്പ് അവശ്യം. രക്തകോശങ്ങളുടെ എണ്ണം ആരോഗ്യകരമായ തോതില്‍ നിലനിര്‍ത്തുന്നതിനും ഇരുമ്പ് വേണം.
ഹീമോഗ്ലോബിന്റഎ തോതു കുറയുമ്പോഴാണ് വിളര്‍ച്ച അഥവാ അനീമിയ ഉണ്ടാകുന്നത്. ബീറ്റ്റൂട്ടില്‍ ഇരുമ്പ് ഇഷ്ടം പോലെ; ബീറ്റ്റൂട്ടില്‍ അടങ്ങിയ കോപ്പര്‍ ഇരുമ്പിന്റെ ആഗിരണം കാര്യക്ഷമമാക്കുന്നു. ബീറ്റ്റൂട്ട് ജ്യൂസ് ശീലമാക്കിയാല്‍ ചുവന്നരക്താണുക്കള്ക്കു പുതുജീവന്‍ നല്‍കാം, വിളര്‍ച്ചയില്‍ നിന്നു രക്ഷനേടാം.
മാര്‍ക്കറ്റില്‍ നിന്നു വാങ്ങിയ ബീറ്റ്റൂട്ട് പുളിവെള്ളത്തിലോ വിനാഗരി കലര്‍ത്തിയ വെള്ളത്തിലോ ഒരു മണിക്കൂറെങ്കിലും മുങ്ങിക്കിടക്കുംവിധം സൂക്ഷിച്ചതിനു ശേഷമേ പാകം ചെയ്യാന്‍ എടുക്കാവൂ. ലോ ഡെന്‍സിറ്റി ലിപ്പോ പ്രോട്ടീന്‍ അഥവാ എല്‍ഡിഎല്‍ എന്ന ചീത്ത കൊളസ്ട്രോളിന്റഎ തോതു കുറയ്ക്കുന്നതിനു ബീറ്റ്റൂട്ട് ഗുണപ്രദം.
ബീറ്റ്റൂട്ടിലെ കരോട്ടിനോയ്ഡ്്, ഫ്ളേവനോയ്ഡ് എന്നിവ ചീത്ത കൊളസ്ട്രോളിന്റെ തോതു കുറയ്ക്കുന്നു. ബീറ്റ് റൂട്ടിലെ നാരുകളും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനു സഹായകം. ബീറ്റ്റൂട്ടില്‍ ഉയര്‍ന്ന തോതില്‍ നൈട്രേറ്റ് അടങ്ങിയിരിക്കുന്നു. ശരീരം നൈട്രേറ്റിനെ നൈട്രൈറ്റും നൈട്രിക്് ഓക്സൈഡുമാക്കി മാറ്റുന്നു.
ഇവ രക്തധമനികളുടെ ഉള്‍വ്യാസം വര്‍ധിപ്പിക്കുന്നു. രക്തസമ്മര്‍ദം കുറയ്ക്കുന്നു. രക്തസമ്മര്‍ദം നിയന്ത്രിതമായാല്‍ സ്ട്രോക്ക്, ഹൃദയാഘാതം, ഹൃദയസംബന്ധമായ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയ്ക്കുളള സാധ്യത കുറയും. അതിനാല്‍ ബീറ്റ്റൂട്ട് പതിവായി ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. കായികവും മാനസികവുമായ കരുത്ത്. അതാണല്ലോ സ്റ്റാമിന.
അതു കൂട്ടുന്നതിനു ബീറ്റ്റൂട്ട് സഹായകം. വ്യായാമത്തിനു മുന്‍പ് പതിവായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതു ഗുണപ്രദം. അതു കായികക്ഷമത വര്‍ധിപ്പിക്കും. ബീറ്റ്റൂട്ടിലെ നൈട്രേറ്റിനെ ശരീരം നൈട്രൈറ്റും നൈട്രിക് ഓക്സൈഡുമാക്കി മാറ്റുന്നതായി നേരത്തേ സൂചിപ്പിച്ചിരുന്നുവല്ലോ. നൈട്രിക് ഓക്സൈഡ് രക്തക്കുഴലുകള്‍ വികസിപ്പിക്കുന്നു.
ശരീരമാകമാനം ഓക്സിജന്‍ പെട്ടെന്ന് എത്തുന്നതിന് അതു സഹായകം. ഓരോ കോശത്തിലും ഓക്സിജന്‍ എത്തുന്നതോടെ കരുത്തു നേടിയതായും ക്ഷീണം അകന്നതായും അനുഭവപ്പെടും. ഇതാണ് അതിനു പിന്നിലെ ശാസ്ത്രം.
എല്ലുകളുടെ മാത്രമല്ല പല്ലുകളുടെയും കരുത്തിനും ബീറ്റ്റൂട്ട് സഹായകം. ആരോഗ്യവും കരുത്തുമുളള എല്ലുകള്‍ക്ക് അവശ്യമായ പോഷകമാണു കാല്‍സ്യം. എല്ലുകളുടെ ആരോഗ്യത്തിനു സഹായകമായ ഫോളേറ്റ്, വിറ്റാമിന്‍ സി, മാംഗനീസ്, മഗ്നീഷ്യം, കോപ്പര്‍ എന്നീ പോഷകങ്ങളും ബീറ്റ്റൂട്ടില്‍ ധാരാളം.
ബീറ്റ്റൂട്ട് പതിവായി ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഓസ്റ്റിയോപൊറോസിസ് എന്ന എല്ലുരോഗത്തിനുള്ള സാധ്യത കുറയ്ക്കാം. ബീറ്റ്റൂട്ട് ജ്യൂസ് ഡീ ടോക്സിഫിക്കേഷന് പ്രവര്‍ത്തനങ്ങള്‍ക്കു കരളിനു സഹായിക്കും. ശരീരകോശങ്ങളില്‍ അടിഞ്ഞു കൂടുന്ന വിവിധതരം വിഷമാലിന്യങ്ങളെ ശരീരത്തില്‍ നിന്നു പുറന്തളളുന്ന പ്രവര്‍ത്തനമാണ് ഡീ ടോക്സിഫിക്കേഷന്.
കരള്‍, കുടല്, ചര്‍മം, വൃക്കകള്‍ എന്നിവ ഈ ജോലി നിര്‍വഹിക്കുന്നു. ഈ ജോലിയില്‍ ബീറ്റ്റൂട്ട് ജ്യൂസ് കരളിനെ സഹായിക്കുന്നു. മദ്യാസക്തി, പ്രോട്ടീന്റെ കുറവ് എന്നിവമൂലം കരളില്‍ ഫാറ്റ് അടിഞ്ഞുകൂടുന്ന ഫാറ്റിലിവറില്‍ നിന്നു കരളിനെ സംരക്ഷിക്കുന്നതിനും ബീറ്റ്റൂട്ട് ജ്യൂസ് സഹായകം.
തലച്ചോറിലേക്കുളള രക്തസഞ്ചാരം മെച്ചപ്പെടുത്തുന്നതിനും ബീറ്റ്റൂട്ട്് സഹായകം. പ്രായമായവരെ ഡിമെന്‍ഷ്യ(ഓര്‍മക്കുറവ്) എന്ന ആരോഗ്യപ്രശ്നത്തില്‍ നിന്നു സംരക്ഷിക്കുന്നു. ബീറ്റ്റൂട്ടില്‍ ഫോളിക് ആസിഡ് ധാരാളം. ഗര്‍ഭസ്ഥശിശുവിന്റെ സ്പൈനല്‍ കോര്‍ഡിന്റെ രൂപപ്പെടലിനു സഹായിക്കുന്നു.
ചര്‍മത്തിന്റെ ആരോഗ്യത്തിനു ബീറ്റ്റൂട്ടിന്റെ ആന്റി ഇന്ഫ്ളമേറ്ററിസ്വഭാവം സഹായകം. ചര്‍മത്തിലെ പൊളളല്‍, കുരുക്കള്‍ എന്നിവ ഭേദപ്പെടുത്തുന്നു. രക്തശുദ്ധിക്കും സഹായകം. ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കി പുതിയവ രൂപപ്പെടുത്തുന്നു. ബീറ്റ്റൂട്ടിലെ ആന്റി ഓക്സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കി ചര്‍മത്തിനു തിളക്കം നല്കുന്നു, യുവത്വം നിലനിര്‍ത്തുന്നു.