വാഷിംഗ്ടണ്‍;ചൂടുള്ള ചായ കുടിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കണമെന്നാണ് ഇന്റര്‍നാഷ്ണല്‍ ജേര്‍ണല്‍ ഓഫ് ക്യാന്‍സര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചൂടുള്ള ചായ കുടിക്കുന്നത് അന്നനാള ക്യാന്‍സര്‍ വര്‍ധിപ്പിക്കുന്നതായി പഠനങ്ങള്‍ പറയുന്നു.ഇന്റര്‍നാഷ്ണല്‍ ജേര്‍ണല്‍ ഓഫ് ക്യാന്‍സര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
40 വയസ്സിനും 75 വയസ്സിനും ഇടയിലുള്ള 50,045 പേരില്‍ 10 വര്‍ഷം നടത്തിയ പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.ജേണല്‍ നടത്തിയ പഠനത്തില്‍3 17 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
60 ഡിഗ്രിയില്‍ കൂടുതല്‍ ചൂടുള്ളതും 60 ഡിഗ്രിയില്‍ കുറവ് ചൂടുള്ളതുമായ 700 മി.ല്ലി ചായ ദിവസവും കുടിക്കുന്നവരില്‍ നടത്തിയ പംനത്തിലാണ് സ്ഥിരീകരണം.ചൂട് കൂടുതലുള്ള ചായ കുടിക്കുന്നവരില്‍ 90 ശതമാനം ക്യാന്‍സറിനുള്ള സാധ്യത കൂടുതലാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്നത് അന്നനാള ക്യാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതിനാല്‍ ചൂടാറിയതിന് ശേഷം പാനീയങ്ങള്‍ ഉപയോഗിക്കണമെന്നാണ് പഠനം പറയുന്നത്.