വൈകുന്നേരങ്ങളില്‍ ചായയക്കൊപ്പം കഴിക്കാന്‍ എന്തെങ്കിലും ഒരു സ്നാക്സ് നിര്‍ബന്ധാ. ഇതുവരെ പരീക്ഷിച്ച വിഭവങ്ങളില്‍ നിന്നെല്ലാം വിട്ട് മാറി അല്‍പ്പം വ്യത്യസ്തമായി ഒരു വിഭവം പരീക്ഷിക്കാം ഇന്ന്. കറുമുറെ കഴിക്കാന്‍ പറ്റിയ കോളിഫ്ളവര്‍ ബജ്ജിയാവട്ടെ ആ വിഭവം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ഈ വിഭവം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
കോളി ഫ്ളവര്‍ – ഒന്ന്
കടലമാവ് – ഒന്നര കപ്പ്
അരിപ്പൊടി – കാല് കപ്പ്
കോണ്‍ഫ്ളോര്‍ – ഒരു ടീസ്പൂണ്‍
മുളകുപൊടി – ഒന്നര ടേബിള്‍സ്പൂണ്‍
കായപ്പൊടി – കാല് ടീസ്പൂണ്‍
ഇഞ്ചി പേസ്റ്റ് – അര ടീസ്പൂണ്‍
സോഡാപ്പൊടി – ഒരു നുള്ള്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം കോളി ഫ്ളവര്‍ അടര്‍ത്തിയെടുക്കുക. ഒരു പാത്രത്തില്‍ ആവശ്യത്തിന് വെള്ളം എടുത്ത് ഒരു നുള്ള് ഉപ്പും ചേര്‍ത്ത് കോളി ഫ്ളവര്‍ 5 മിനിറ്റ് തിളപ്പിച്ച് ഊറ്റിയെടുക്കുക. മറ്റൊരു പാത്രത്തില്‍ ബാക്കി ചേരുവകളും ചേര്‍ത്ത് മിക്സ് ചെയ്ത് കട്ടിയില്‍ കലക്കിയെടുക്കുക. ഇതിലേക്ക് ഓരോ കോളി ഫ്ളവര്‍ ഇതളും മുക്കി എണ്ണയില്‍ വറുത്തെടുക്കുക. സ്വാദിഷ്ടമായ കോളി ഫ്ളവര്‍ ബജ്ജി തയ്യാര്‍.