പച്ചക്കറികളിലെ താരമാണ് വെണ്ടയ്ക്ക. നിരവധി വിഭവങ്ങള്‍ തയ്യാറാക്കാന്‍ വെണ്ടയ്ക്ക കൊണ്ട് സാധിക്കും. ആരോഗ്യത്തിന് ഏറെ ഗുണമുള്ള പച്ചക്കറി കൂടിയായതിനാല്‍ വെണ്ട കൊണ്ടുള്ള വിഭവമായ വെണ്ടക്ക കിച്ചടി ആവട്ടെ ഇന്നത്തെ ഊണിനുള്ള സ്പെഷ്യല്‍. പതിവില്‍ നിന്നും അല്പം ചോറ് കൂടുതല്‍ ഉണ്ണാന്‍ ഒപ്പം ഏറെ രുചികരമായ വെണ്ടയ്ക്ക കിച്ചടി ഉണ്ടായാല്‍ മതി.
ചേരുവകള്‍
വെണ്ടക്ക – അര കിലോ.
പച്ചമുളക് – 10,
ഇഞ്ചി പൊടിയായി അരിഞ്ഞത് – അര ടീ സ്പൂണ്‍
വെളിച്ചെണ്ണ – ആവശ്യത്തിന്
കട്ടത്തൈര് – 1 കപ്പ്
ഉള്ളി അരിഞ്ഞത് – 3
വറ്റല്‍ മുളക് – 4,
വേപ്പില – 2
തയാറാക്കുന്ന വിധം
വെണ്ടക്ക വട്ടത്തില്‍ അരിഞ്ഞ് ഉപ്പ് പുരട്ടി എണ്ണയില്‍ വറുത്തു കോരുക. ഇതിലേക്ക് എണ്ണയില്‍ വഴറ്റിയ 2ാം ചേരുവയും തൈര് ഉടച്ചതും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. അര ടീ സ്പൂണ്‍ പഞ്ചസാരയും ചേര്‍ക്കാം. വെളിച്ചെണ്ണയില്‍ 5ാം ചേരുവ വറുത്തു ചേര്‍ക്കുക.