ഫാസ്റ്റ് ഫുഡ് ഇഷ്ടപ്പെടുന്നവരാണ് ഇന്ന് മിക്കവരും. പ്രത്യേകിച്ച് കൗമാരക്കാര്‍. രുചികൊണ്ട് ഏവരെയും അടിമയാക്കാന്‍ ഇത്തരം ഫാസ്റ്റ്ഫുഡുകള്‍ക്ക് വളരെ പെട്ടെന്ന് തന്നെ കഴിയും. അത്തരത്തില്‍ ഏറെ പ്രചാരമുള്ളതും ഏറെ ആവശ്യക്കാരുള്ളതുമായ ഫാസ്റ്റ് ഫുഡാണ് ബാര്‍ബിക്യൂ.
എണ്ണ ഉപയോഗിക്കാതെ പരമ്പരാഗത രീതിയില്‍ ചിക്കന്‍ ചുട്ടെടുക്കുന്നത് കൊണ്ട് ആരോഗ്യത്തിന് പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലെന്ന് കരുതി ബാര്‍ബിക്യൂ കഴിക്കുന്നവര്‍ക്ക് തെറ്റി. വിറകും കനലും ഉപയോഗിച്ച് പാകം ചെയ്യുന്ന ബാര്‍ബിക്യൂ ഭക്ഷണം കഴിക്കുന്നവരില്‍ ശ്വാസകോശ രോഗങ്ങള്‍ അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ 36 ശതമാനം കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിലാണ് കണ്ടെത്തല്‍. വിറകും കനലും കത്തുമ്പോള്‍ പുറത്തേക്കു വമിക്കുന്ന പുകയിലും മറ്റും അടങ്ങിയ ‘വിഷവാതകങ്ങള്‍’ ഭക്ഷണത്തിലേക്ക് നേരിട്ട് കയറിക്കൂടുന്നതാണ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നത്.