ബിരിയാണി എല്ലാവരുടെയും എന്നത്തെയും പ്രിയപ്പെട്ട ഭക്ഷണമാണ്. മലബാര്‍ ബിരിയാണിയും തലശ്ശേരി ദം ബിരിയാണിയുമൊക്കെ ഒരിക്കല്‍ എങ്കിലും രുചിച്ച് നോക്കാത്ത മലയാളികള്‍ ഇല്ലെന്നു തന്നെ പറയാം. ചിക്കന്‍, ബീഫ്, മട്ടണ്‍, മുട്ട,വെജ് തുടങ്ങി ബിരിയാണികളുടെ രുചിവകഭേദങ്ങള്‍ നിരവധിയാണ്. കാടബിരിയാണിയും ബിരിയാണികളില്‍ എന്നും മുന്‍പന്തിയില്‍ നില്ക്കുന്നു. ഒരിക്കല്‍ കഴിച്ചാല്‍ വീണ്ടും വീണ്ടും കഴിക്കാന്‍ തോന്നും എന്നതാണ് കാടബിരിയാണിയുടെ പ്രത്യേകത. കാടബിരിയാണി നമുക്ക് വീട്ടില്‍ പരീക്ഷിച്ചാലോ?
ചേരുവകള്‍ :
മാരിനേറ്റ് ചെയ്യാന്‍ :
കാട – 6 എണ്ണം
മഞ്ഞള്‍പൊടി -അരടീസ്പൂണ്‍
മുളകുപൊടി – രണ്ടു ടീസ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- രണ്ടു ടീസ്പൂണ്‍
ഉപ്പ്- ഒരു ടീസ്പൂണ്‍
ചെറുനാരങ്ങാനീര് – അരമുറി നാരങ്ങ
മസാലയ്ക്കുവേണ്ടി :
സവോള അരിഞ്ഞത് – 3
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- ഒരുടേബിള്‍സ്പൂണ്‍
പച്ചമുളക് ചതച്ചത് – ഒരു ടേബിള്‍സ്പൂണ്‍
തക്കാളി അരിഞ്ഞത് – 2
തൈര് – ഒരു കപ്പ്
മഞ്ഞള്‍പൊടി – അരടീസ്പൂണ്‍
മല്ലിപൊടി-ഒരു ടീസ്പൂണ്‍
കുരുമുളക്പൊടി- ഒരു ടീസ്പൂണ്‍
ഗരംമസാല – ഒരു ടീസ്പൂണ്‍
ഉപ്പ് , മല്ലിയില , പുതിനയില, എണ്ണ – ആവശ്യത്തിന്
അരി വേവിക്കാന്‍ :
ജീരകശാല അരി- 3 കപ്പ്
ഏലയ്ക്ക -4
പട്ട – 3 കഷ്ണം
ഗ്രാമ്പു- 4
തക്കോലം – 2
വഴനയില -1
ചൂടുള്ള വെള്ളം – 5 കപ്പ്
ഉപ്പ്- ഒരു ടീസ്പൂണ്‍ നെയ്യ് – 3 ടേബിള്‍സ്പൂണ്‍
അലങ്കരിക്കാന്‍ :
ഫ്രൈഡ് ഒനിയന്‍- 1 കപ്പ്
ഫ്രൈഡ് കാഷ്യൂസ്- കാല് കപ്പ്
ഫ്രൈഡ് കിസ്മിസ് – കാല് കപ്പ്
മല്ലിയില, പുതിനയില, ഗരം മസാല – ആവശ്യത്തിന്
തയാറാക്കുന്ന വിധം :
ആദ്യം കാടയില്‍ ഉപ്പ് , മഞ്ഞള്‍പൊടി , മുളക്പൊടി ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് നാരങ്ങാനീര് ചേര്‍ത്തു 10 മിനിറ്റ് മാരിനേറ്റ് ചെയ്ത് വെയ്ക്കുക . ഒരു പാനില്‍ നെയ്യൊഴിച്ചു പട്ട ഗ്രാമ്പു ഏലയ്ക്ക തക്കോലം വഴനയില എന്നിവ ചേര്‍ത്തു മൂപ്പിച്ചെടുക്കുക . ഇതിലേക്കു കഴുകി ഊറ്റിയെടുത്ത അരി ചേര്‍ത്തു 2 മിനിറ്റ് വറുത്തെടുക്കുക.
ചൂടുള്ള വെള്ളം ഒഴിച്ചു കൊടുക്കുക . ഉപ്പു ചേര്‍ത്തു ഇളക്കി 10 മിനിറ്റ് കുറഞ്ഞ തീയില്‍ അടച്ചു വെച്ച് വേവിച്ചെടുക്കുക. ഒരു പാനില്‍ എണ്ണ ഒഴിച്ചു കാട ഫ്രൈ ചെയ്തെടുക്കുക. ഇതേ എണ്ണയിലേക് സവാള അരിഞ്ഞത് , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , പച്ചമുളക് ചതച്ചതും ചേര്‍ത്തു വഴറ്റി എടുക്കുക. തക്കാളി ചേര്‍ത്തു 5 മിനിറ്റ് മൂടിവെച്ചു വേവിക്കുക. നന്നായി വഴന്നു വരുമ്പോള്‍ മഞ്ഞള്‍പൊടി, കുരുമുളക്പൊടി, ഗരം മസാല, മല്ലിപൊടി, ഉപ്പു ചേര്‍ത്തിളക്കുക.
തൈര് ചേര്‍ത്തു കൊടുക്കുക.തിള വരുമ്പോള്‍ ഫ്രൈ ചെയ്ത കാട ചേര്‍ത്തു കൊടുത്തു 5 മിനിറ്റ് മൂടി വെച്ചു വേവിക്കുക. മല്ലിയില പുതിനയില ചേര്‍ത്തു കൊടുക്കുക. തീ കുറച്ചു വെച്ചു വേവിച്ചു വെച്ച ചോറിന്റെ പകുതി മസാലയുടെ മുകളിലേക്കു ഇട്ടു കൊടുക്കുക. അതിനു മുകളിലായി ഫ്രൈഡ് ഒനിയന്‍, കാഷ്യു, കിസ്മിസ്, മല്ലിയില, പുതിനയില, ഗരം മസാലയും വിതറി കൊടുക്കുക.
ഇതിനു മുകളിലായി ബാക്കിയുള്ള ചോറ് ഇട്ടു കൊടുക്കുക. വീണ്ടും ഫ്രൈഡ് ഒനിയന്‍, കാഷ്യു, കിസ്മിസ്, മല്ലിയില, പുതിനയില, ഗരം മസാലയും വിതറി കൊടുത്തു അടച്ചു വെച്ചു കുറഞ്ഞ തീയില്‍ 15 മിനിറ്റ് ദം ചെയ്തെടുക്കുക .