ഭക്ഷണകാര്യത്തില്‍ പ്രമേഹരോഗികള്‍ക്ക് വലിയ നിയന്ത്രണമാണുള്ളത്. മറ്റുള്ളവര്‍ കഴിക്കും പോലെ വാരിവലിച്ച് കഴിക്കാന്‍ ഇവര്‍ക്ക് കഴിയില്ല. അതിനാല്‍ കഴിക്കാന്‍ സാധിക്കുന്നവ ഏറെ സ്വാദോടുകൂടി കഴിക്കാം. ഇത്തരക്കാര്‍ക്ക് കഴിക്കാവുന്ന നല്ല സ്വാദുള്ള വിഭവമാണ് കാരറ്റ് പുട്ട്. രാവിലെയും രാത്രിയും ഇത് പ്രധാനഭക്ഷണമായി കഴിക്കാം. എങ്ങനെയാണ് ഈ വിഭവം തയ്യാറാക്കുക എന്ന് നോക്കാം.
ചേരുവകള്‍
ഗോതമ്പുപൊടി – 500 ഗ്രാം
കാരറ്റ് – 2 എണ്ണം
തേങ്ങ ചുരണ്ടിയത് – ആവശ്യത്തിന്,
ഉപ്പ്- ആവശ്യത്തിന്,
ജീരകം – അര സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രം എടുത്ത് അതിലേക്ക് ഗോതമ്പുപൊടി, കാരറ്റ് ചുരണ്ടിയത്, ജീരകം, ഉപ്പ് എന്നിവ ഇടുക. എന്നിട്ട് നന്നായി മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് വെള്ളം ചേര്‍ത്ത് പുട്ടിന്റെ പാകത്തില്‍ നനച്ചെടുക്കാം. ഇത് പുട്ടുകുറ്റിയില്‍ ഇട്ട് തേങ്ങ ഇടകലര്‍ത്തി വേവിച്ചെടുക്കാം. സ്വാദിഷ്ഠമായ കാരറ്റ് പുട്ട് റെഡി.