Bignews Kerala
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
Bignews Kerala
No Result
View All Result
Home Health Ayurveda
നിര്‍ബന്ധമായും അറിഞ്ഞിരിക്കാം; രോഗങ്ങള്‍ക്ക് പരിഹാരമായി ഇതാ 101 നാട്ടു ചികിത്സാരീതികള്‍

നിര്‍ബന്ധമായും അറിഞ്ഞിരിക്കാം; രോഗങ്ങള്‍ക്ക് പരിഹാരമായി ഇതാ 101 നാട്ടു ചികിത്സാരീതികള്‍

രോഗശാന്തിക്കായി ഈ നാട്ടുചികിത്സാ വഴികള്‍ ഏറെ ഉത്തമമാണെന്ന് പരീക്ഷിച്ച് തന്നെ അറിയാം

akshaya vijayan by akshaya vijayan
December 9, 2018
in Ayurveda, Health
0
68
SHARES
420
VIEWS
Share on FacebookShare on Whatsapp

നിത്യജീവിതത്തിലെ ചെറുതും വലുതുമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പൊതുവെ ഡോക്ടറുടെ അടുത്ത് ചികിത്സതേടി പോകാറാണ് നമ്മുടെ പതിവ്. പരിഹാരമായി ഡോക്ടര്‍ നിര്‍ദേശിക്കുന്നതോ കെട്ടു കണക്കിന് മരുന്നുകളും. ഇതൊക്കെ കഴിച്ച് നിലവിലെ രോഗത്തില്‍ നിന്നും മുക്തിയാവുമ്പോഴേക്കും അടുത്ത രോഗം പിടിമുറുക്കാനായി കാത്തിരിപ്പുണ്ടാവും.

അലോപ്പതി ചികിത്സാരീതികളൊക്കെ പാടെ പുരോഗമിച്ചെങ്കിലും പലപ്പോഴും ഇത്തരം ചികിത്സാരീതി നമുക്ക് വിപത്തായി മാറുകയും ചെയ്യും. ഗുണം ലഭിക്കാന്‍ അല്പ്പം വൈകുമെങ്കിലും അലോപ്പതിയേക്കാള്‍ എന്നും ആരോഗ്യത്തിന് ഉത്തമം നല്ല നാട്ടു ചികിത്സാരീതികള്‍ തന്നെ.

നമ്മെ ബാധിക്കുന്ന പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഒറ്റമൂലി നമ്മുടെ ചുറ്റുപാടിലുമുണ്ട്. ചിലപ്പോള്‍ ഇത് നാം അറിയാതെ പോകുന്നത് കൊണ്ടാവാം. ഒരുപക്ഷേ ചികിത്സ ഫലിക്കില്ലെന്ന് കരുതി മനഃപൂര്‍വ്വം അറിയാന്‍ ശ്രമിക്കാത്തതുമാവാം. എങ്കില്‍ ചികിത്സ ഫലിക്കില്ലെന്ന പേടി ഇനി വേണ്ട. രോഗശാന്തിക്കായി
ഈ നാട്ടുചികിത്സാ വഴികള്‍ ഏറെ ഉത്തമമാണെന്ന് പരീക്ഷിച്ച് തന്നെ അറിയാം. ഇതാ 101 നാട്ടു ചികിത്സാരീതികള്‍ അറിഞ്ഞിരിക്കാം

101 നാട്ടു ചികിത്സകള്‍

1. ഉളുക്കിനു സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക

2. പുഴുക്കടിക്ക് പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക

3. തലമുടി സമൃദ്ധമായി വളരുന്നതിന് എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക

4. ചെവി വേദനയ്ക്ക് വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക

5. കണ്ണ് വേദനയ്ക്ക് നന്ത്യര്‍ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേര്‍ത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക

6. മൂത്രതടസ്സത്തിന് ഏലയ്ക്ക പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക

7. വിരശല്യത്തിന് പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക

8. ദഹനക്കേടിന് ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേര്‍ത്ത് കുടിക്കുക

9. കഫക്കെട്ടിന് ത്രിഫലാദി ചൂര്‍ണം ചെറുചൂടുവെള്ളത്തില്‍ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക

10. ചൂട് കുരുവിന് ഉഴുന്ന്‌പൊടി ഉപയോഗിച്ച് കുളിക്കുക

11. ഉറക്കക്കുറവിന് കിടക്കുന്നതിന് മുന്പ് ഒരോ ടീസ്പൂണ്‍ വീതം തേന്‍ കഴിക്കുക

12. വളം കടിക്ക് വെളുത്തുള്ളിയും മഞ്ഞളും ചേര്‍ത്തരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക

13. ചുണങ്ങിന് വെറ്റില നീരില്‍ വെളുത്തുള്ളി അരച്ച് പുരട്ടുക

14. അരുചിക്ക് ഇഞ്ചിയും കല്ലുപ്പ് കൂടി ചവച്ച് കഴിക്കുക

15. പല്ലുവേദനയ്ക്ക് വെളുത്തുള്ളി ചതച്ച് വേദനയുള്ള പല്ല്‌കൊണ്ട് കടിച്ച് പിടിക്കുക

16. തലവേദനയ്ക്ക് ഒരു സ്പൂണ്‍ കടുക്കും ഒരല്ലി വെളുത്തുള്ളിയും ചേര്‍ത്തുരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക

17. വായ്‌നാറ്റം മാറ്റുവാന്‍ ഉമിക്കരിയും ഉപ്പും കുരുമുളക്‌പൊടിയും ചേര്‍ത്ത് പല്ല്‌തേയ്ക്കുക

18. തുമ്മലിന് വേപ്പണ്ണ തലയില്‍ തേച്ച് കുളിക്കുക.

19. ജലദോഷത്തിന് തുളസിയില നീര്‍ ചുവന്നുള്ളിനീര്‍ ഇവ ചെറുതേനില്‍ ചേര്‍ത്ത് കഴിക്കുക

20. ടോണ്‍സിലെറ്റിസിന് വെളുത്തുള്ളി കുരുമുളക് തുമ്പയില എന്നിവ ഒന്നിച്ച് തുടര്‍ച്ചയായി 3ദിവസം കഴിക്കുക

21. തീ പൊള്ളലിന് ചെറുതേന്‍ പുരട്ടുക

22. തലനീരിന് കുളികഴിഞ്ഞ് തലയില്‍ രസ്‌നാദിപ്പൊടി തിരുമ്മുക

23. ശരീര കാന്തിക്ക് ചെറുപയര്‍പ്പൊടി ഉപയോഗിച്ച് കുളിക്കുക

24. കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറന്‍ ദിവസവും വെള്ളരിക്ക നീര് പുരട്ടിയ ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകുക

25. പുളിച്ച് തികട്ടലിന് മല്ലിയിട്ട തിളപ്പിച്ചാറിയ വെള്ളം പലപ്രവാശ്യം കഴിക്കുക

26. പേന് പോകാന്‍ തുളസിയില ചതച്ച് തലയില്‍ തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകികളയുക

27. പുഴുപ്പല്ല് മറുന്നതിന് എരുക്കിന്‍ പാല്‍ പല്ലിലെ ദ്വാരത്തില്‍ ഉറ്റിക്കുക

28. വിയര്‍പ്പു നാറ്റം മാറുവാന്‍ മുതിര അരച്ച് ശരീരത്തില്‍ തേച്ച് കുളിക്കുക

29. ശരീരത്തിന് നിറം കിട്ടാന്‍ ഒരു ഗ്ലാസ് കാരറ്റ് നീരില്‍ ഉണക്കമുന്തിരി നീര്,തേന്‍,വെള്ളരിക്ക നീര് ഇവ ഒരോ ടീ സ്പൂണ്‍ വീതം ഒരോ കഷ്ണം കല്‍ക്കണ്ടം ചേര്‍ത്ത് ദിവസവും കുടിക്കുക

30. ഗര്‍ഭകാലത്ത് ഉണ്ടാകുന്ന തലവേദനയ്ക്ക് ഞൊട്ടാ ഞൊടിയന്‍ അരച്ച് നെറ്റിയില്‍ പുരട്ടുക

31. മുലപ്പാല്‍ വര്‍ധിക്കുന്നതിന് ഉള്ളിചതച്ചതും, തേങ്ങയും ചേര്‍ത്ത് കഞ്ഞിവച്ച് കുടിക്കുക

32. ഉഷ്ണത്തിലെ അസുഖത്തിന് പശുവിന്റെ പാലില്‍ ശതാവരികിഴങ്ങ് അരച്ച് കലക്കി ദിവസവും രാവിലെ കഴിക്കുക

33. ചുമയ്ക്ക് പഞ്ചസാര പൊടിച്ചത്, ജീരകപ്പൊടി, ചുക്ക്‌പ്പൊടി എന്നിവ സമം എടുത്ത് തേനില്‍ ചാലിച്ച് കഴിക്കുക

34. കരിമംഗലം മാററുന്നതിന് കസ്തൂരി മഞ്ഞള്‍ മുഖത്ത് നിത്യവും തേയ്ക്കുക

35. മുഖസൗന്ദര്യത്തിന് തുളസിയുടെ നീര് നിത്യവും തേയ്ക്കുക

36. വായുകോപത്തിന് ഇഞ്ചിയും ഉപ്പും ചേര്‍ത്തരച്ച് അതിന്റെ നീര് കുടിക്കുക

37. അമിതവണ്ണം കുറയ്ക്കാന്‍ ചെറുതേനും സമം വെളുത്തുള്ളിയും ചേര്‍ത്ത് അതിരാവിലെ കുടിക്കുക

38. ഒച്ചയടപ്പിന് ജീരകം വറുത്ത്‌പൊടിച്ച് തേനില്‍ ചാലിച്ച് കഴിക്കുക

39. വളംകടിക്ക് ചുണ്ണാമ്പ് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക

40. സ്ത്രീകളുടെ മുഖത്തെ രോമവളര്‍ച്ച തടയാന്‍ പാല്‍പ്പാടയില്‍ കസ്തൂരി മഞ്ഞള്‍ ചാലിച്ച് മുഖത്ത് പുരട്ടുക

41. താരന്‍ മാറാന്‍ കടുക് അരച്ച് തലയില്‍ തേച്ച് പിടിപ്പിച്ചതിന് ശേഷം കഴുകി കളയുക

42. മുഖത്തെ എണ്ണമയം മാറന്‍ തണ്ണിമത്തന്റെ നീര് മുഖത്ത് പുരട്ടുക

43. മെലിഞ്ഞവര്‍ തടിക്കുന്നതിന് ഉലുവ ചേര്‍ത്ത് കഞ്ഞി വച്ച് കുടിക്കുക

44. കടന്തല്‍ വിഷത്തിന് മുക്കുറ്റി അരച്ച് വെണ്ണയില്‍ ചേര്‍ത്ത് പുരട്ടുക.

45. ഓര്‍മ്മ കുറവിന് നിത്യവും ഈന്തപ്പഴം കഴിക്കുക

46. മോണപഴുപ്പിന് നാരകത്തില്‍ ഇലയിട്ട് തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുക

47. പഴുതാര കുത്തിയാല്‍ ചുള്ളമ്പ് പുരട്ടുക

48. ക്ഷീണം മാറുന്നതിന് ചെറു ചൂടുവെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ ചെറുതേന്‍ ചേര്‍ത്തു കുടിക്കുന്നു.

49. പ്രഷറിന് തഴുതാമ വേരിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുക

50. ചെങ്കണ്ണിന് ചെറുതേന്‍ കണ്ണിലെഴുതുക.

51. കാല്‍ വിള്ളുന്നതിന് താമരയില കരിച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക

52. ദുര്‍മേദസ്സിന് ഒരു ടീസ്പൂണ്‍ നല്ലെണ്ണയില്‍ ചുക്കുപ്പൊടിയും വെളുത്തുള്ളിയും അരച്ചത് ദിവസവും കഴിക്കുക

53. കൃമിശല്യത്തിന് നല്ലവണ്ണം വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ തേന്‍ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുക

54. സാധാരണ നീരിന് തൊട്ടാവാടി അരച്ച് പുരട്ടുക

55. ആര്‍ത്തവ കാലത്തെ വയറുവേദയ്ക്ക് ത്രിഫലചൂര്‍ണം ശര്‍ക്കരച്ചേര്‍ത്ത് ഒരു നെല്ലിക വലിപ്പം വൈകുന്നേരം പതിവായി കഴിക്കുക

56. കരപ്പന് അമരി വേരിന്റെ മേല്‍ത്തൊലി അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക.

57. ശ്വാസംമുട്ടലിന് അഞ്ച് ഗ്രാം നിലപ്പാല ഇല അരച്ച് ചെറുതേന്‍ ചേര്‍ത്ത് കഴിക്കുക

58. ജലദോഷത്തിന് ചൂടുപാലില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടിയും കുരുമുളക്‌പൊടിയും ചേര്‍ത്ത് കഴിക്കുക

59. ചുമയ്ക്ക് തുളസ്സി സമൂലം കഷയം വച്ച് കഴിക്കുക

60. ചെവി വേദനയ്ക്ക് കടുക് എണ്ണ സഹിക്കാവുന്ന ചൂടോടെ ചെവിയില്‍ ഒഴിക്കുക

61. പുകച്ചിലിന് നറുനീണ്ടി കിഴങ്ങ് പശുവിന്‍ പാലില്‍ അരച്ച് പുരട്ടുക

62. ഛര്‍ദ്ദിക്ക് കച്ചോല കിഴങ്ങ് കരിക്കിന്‍ വെള്ളത്തില്‍ അരച്ച് കലക്കി കുടിക്കുക

63. അലര്‍ജി മൂലം ഉണ്ടാകുന്ന തുമ്മലിന് തുളസ്സിയില ചതച്ചിട്ട് എണ്ണ മുറുക്കി പതിവായി തലയില്‍ തേച്ച്കുളിക്കുക

64. മൂത്രചൂട് അകറ്റാന്‍ പൂവന്‍ പഴം പഞ്ചസാര ചേര്‍ത്ത് കഴിക്കുക.

65. ഗര്‍ഭിണികള്‍ക്ക് ഉണ്ടാകുന്ന ഛര്‍ദ്ദിക്ക് കുമ്പളത്തിന്റെ ഇല തോരന്‍ വച്ച് കഴിക്കുക

66. മുടി കൊഴിച്ചില്‍ അകറ്റാന്‍ ചെമ്പരത്തി പൂവിന്റെ ഇതളുകള്‍ അരച്ച് ഷാംപൂവായി ഉപയോഗിക്കുക

67. അള്‍സറിന് ബീട്ട്‌റൂട്ട് തേന്‍ ചേര്‍ത്ത് കഴിക്കുക

68. മലശോദനയ്ക്ക് മുരിങ്ങയില തോരന്‍ വച്ച് കഴിക്കുക

69. പരുവിന് അവണക്കിന്‍ കറയും ചുള്ളാമ്പും ചാലിച്ച് ചുറ്റും പുരട്ടുക

70. മുടിയിലെ കായ് മാറുന്നതിന് ചീവയ്ക്കപ്പൊടി തലയില്‍ പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കുക

71. ദീര്‍ഘംകാല യൗവനത്തിന് ത്രിഫല ചൂര്‍ണം തേനില്‍ ചാലിച്ച് ദിവസേന അത്താഴത്തിന് ശേഷം കഴിക്കുക

72. വൃണങ്ങള്‍ക്ക് വേപ്പില അരച്ച് പുരട്ടുക

73. പാലുണ്ണിക്ക് ഇരട്ടിമധുരം കറുക എണ്ണ് ഇവ സമം നെയ്യില്‍ വറുത്ത് അരച്ച് കുഴമ്പാക്കി പുരട്ടുക

74. ആസ്മയ്ക്ക് ഈന്തപ്പഴവും ചെറുതേനും സമം ചേര്‍ത്ത് കഴിക്കുക

75. പനിക്ക് തുളസ്സി, ഉള്ളി, ഇഞ്ചി എന്നിവയുടെ നീര് സമം എടുത്ത് ദിവസവും കഴിക്കുക

76. പ്രസവാനന്തരം അടിവയറ്റില്‍ പാടുകള്‍ വരാതിരിക്കാന്‍ ഗര്‍ഭവത്തിന്റെ മൂന്നാം മാസം മുതല്‍ പച്ച മഞ്ഞള്‍ അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് ഉദരഭാഗങ്ങളില്‍ പുരട്ടികുളിക്കുക

77. കണ്ണിന് കുളിര്‍മ്മയുണ്ടാകാന്‍ രാത്രി ഉറങ്ങുന്നതിന് മുന്‍പ് അല്പം ആവണക്ക് എണ്ണ കണ്‍പീലിയില്‍ തേക്കുക

78. മന്തിന് കയ്യോന്നിയുടെ ഇല നല്ലെണ്ണയില്‍ അരച്ച് പുരട്ടുക

79. ദഹനക്കേടിന് ചുക്ക്, കുരുമുളക്, വെളുത്തുള്ളി, കഷായത്തില്‍ ജാതിക്ക അരച്ച് കുടിക്കുക

80. മഞ്ഞപ്പിത്തത്തിന് ചെമ്പരത്തിയുടെ വേര് അരച്ച് മോരില്‍ കലക്കി കുടിക്കുക

81. പ്രമേഹത്തിന് കല്ലുവാഴയുടെ അരി ഉണക്കിപ്പൊടിച്ച് ഒരു ടീ സ്പൂണ്‍ പാലില്‍ ദിവസവും കഴിക്കുക

82. കുട്ടികളില്‍ ഉണ്ടാകുന്ന വിര ശല്യത്തിന് വയമ്പ് വെള്ളത്തില്‍ തൊട്ടരച്ച് കൊടുക്കുക

83. വാതത്തിന് വെളുത്തുള്ളി അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് കഴിക്കുക

84. വയറുകടിക്ക് ചൗവരി വറുത്ത് വെളളത്തിലിട്ട് തിളപ്പിച്ച് പഞ്ചസാര ചേര്‍ത്ത് പലതവണ കുടിക്കുക

85. ചൊറിക്ക് മഞ്ഞളും വേപ്പിലയും ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുക

86. രക്തകുറവിന് നന്നാറിയുടെ കിഴങ്ങ് അരച്ച് നെല്ലിക്ക വലിപ്പത്തില്‍ പാലില്‍ കലക്കി കുടിക്കുക

87. കൊടിഞ്ഞിക്ക് പച്ചമഞ്ഞള്‍ ഓടില്‍ ചൂടാക്കി നെറ്റിയുടെ ഇരുവശവും ചൂട് പിടിപ്പിക്കുക

88. ഓര്‍മ്മ ശക്തി വര്‍ധിക്കുന്നതിന് പാലില്‍ ബധാം പരിപ്പ് അരച്ച് ചേര്‍ത്ത് ചൂടാക്കി ദിവസവും കുടിക്കുക

89. ഉദരരോഗത്തിന് മുരിങ്ങവേര് കഷായം വച്ച് നെയ്യും ഇന്തുപ്പും ചേര്‍ത്ത്് കഴിക്കുക

90. ചെന്നിക്കുത്തിന് നാല്‍പ്പാ മരത്തോല്‍ അരച്ച് പുരട്ടുക

91. തൊണ്ടവേദനയ്ക്ക് അല്പം വെറ്റില, കുരുമുളക്, പച്ചകര്‍പ്പൂരം, എന്നിവ ചേര്‍ത്ത് വായിലിട്ട് ചവച്ചരച്ച് കഴിക്കുക

92. കുട്ടികളുടെ ബുദ്ധിമാന്ദ്യത്തിന് മുക്കൂറ്റി സമൂലം അരച്ച് 5ഗ്രാം തേനില്‍ ചേര്‍ത്ത് കഴിക്കുക

93. വേനല്‍ കുരുവിന് പരുത്തിയില തേങ്ങപ്പാലില്‍ അരച്ച് കലക്കി കാച്ചി അരിച്ച് തേക്കുക

94. മുട്ടു വീക്കത്തിന് കാഞ്ഞിരകുരു വാളന്‍പുളിയിലയുടെ നീരില്‍ അരച്ച് വിനാഗിരി ചേര്‍ത്ത് പുരട്ടുക

95. ശരീര ശക്തിക്ക് ഓട്‌സ് നീര് കഴിക്കുക

96. ആമ വാതത്തിന് അമൃത്,ചുക്ക്,കടുക്കത്തോട് എന്നിവ കഷായം വച്ച് കുടിക്കുക

97. നരവരാതിരിക്കാന്‍ വെളിച്ചെണ്ണയും സമം ബധാം എണ്ണയും കൂട്ടികലര്‍ത്തി ചെറുചൂടോടെ തലയില്‍ പുരട്ടുക

98. തലമുടിയുടെ അറ്റം പിളരുന്നതിന് ഉഴിഞ്ഞ ചതമ്പ് വെള്ളം തിളപ്പിച്ച് ചെറുചൂടോടെ തലകഴുകുക

99. കുട്ടികളുടെ വയറുവേദനയ്ക്ക് മുത്തങ്ങ കിഴങ്ങ് അരച്ച് കൊടുക്കുക

100. കാഴ്ച കുറവിന് വെളിച്ചെണ്ണയില്‍ കരിംജീരകം ചതച്ചിട്ട് തലയില്‍ തേക്കുക

101. കണ്ണിലെ മുറിവിന് ചന്ദനവും മുരിക്കിന്കുകരുന്നു മുലപ്പാലില്‍ അരച്ച് കണ്ണില്‍ ഇറ്റിക്കുക

Tags: 101 treatmenthealth treatment
akshaya vijayan

akshaya vijayan

Related Posts

zika virus | bignewslive
Health

സിക്കാ വൈറസ് രോഗത്തെ നാം അത്രയ്ക്ക് ഭയക്കേണ്ടതുണ്ടോ, എന്താണ് രോഗലക്ഷണങ്ങള്‍; വിദഗ്ധര്‍ പറയുന്നു

July 9, 2021
പുകവലി എങ്ങനെ നിര്‍ത്താം? വിദഗ്ധര്‍ പറയുന്നു
Health

പുകവലി എങ്ങനെ നിര്‍ത്താം? വിദഗ്ധര്‍ പറയുന്നു

June 6, 2021
SHIMNA| bignewslive
Health News

‘എനിക്കൊരബദ്ധം പറ്റി ഡോക്ടറേ, ഇത് പറയാന്‍ ഇടവരുത്തരുത്’; വൈറല്‍ കുറിപ്പ്

May 10, 2021
  • എന്തിനാണ് അമ്മേ ആ അങ്കിള്‍ ഈ തൊപ്പി വച്ചിരിക്കുന്നത്? സൈബര്‍ ലോകത്തെ ഞെട്ടിച്ച് അമ്മയുടെ ഉത്തരം

    എന്തിനാണ് അമ്മേ ആ അങ്കിള്‍ ഈ തൊപ്പി വച്ചിരിക്കുന്നത്? സൈബര്‍ ലോകത്തെ ഞെട്ടിച്ച് അമ്മയുടെ ഉത്തരം

    9224 shares
    Share 9224 Tweet 0
  • ലോക്ക് ഡൗണിൽ വീട്ടിലിരിപ്പായപ്പോൾ കണ്ടത് ഭാര്യയുടെ നിരന്തര രഹസ്യ ഫോൺ വിളിയും, ചാറ്റിംഗും; കൊല്ലത്ത് കലിമൂത്ത അതിഥി തൊഴിലാളി മലയാളിയായ ഭാര്യയെ വെട്ടിക്കൊന്നു

    34581 shares
    Share 34581 Tweet 0
  • തടയുന്ന വാഹനങ്ങള്‍ക്ക് മുന്‍പില്‍ കയറി ഇരിക്കും, പരിശോധന കഴിഞ്ഞ് പോലീസ് പറഞ്ഞാല്‍ വഴിമാറും; കോവിഡ് പ്രതിരോധത്തില്‍ പങ്കാളിയായി തെരുവുനായയും, കൗതുകം

    0 shares
    Share 0 Tweet 0
  • പ്രളയത്തില്‍ ചുമടെടുത്തത് കണ്ട് വിവാഹത്തില്‍ നിന്നും വധുവിന്റെ വീട്ടുകാര്‍ പിന്മാറി; എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കല്യാണം മുടങ്ങി

    5172 shares
    Share 5172 Tweet 0
  • അവരുടെ കന്യാചര്‍മത്തിന് കേടുപാടുണ്ടായിരുന്നില്ല; അഭയ കേസിലെ പ്രതികളായ ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സെഫിയും നിരപരാധികളെന്ന് ഫോറന്‍സിക് വിദഗ്ധന്‍

    0 shares
    Share 0 Tweet 0
Bignews Kerala

© 2020 Bignews Kerala - Developed by Bigsoft.

Navigate Site

  • Auto
  • Business
  • Contact
  • Culture
  • Entertainment
  • Grievance Redressal
  • Health
  • Home
  • Home 2
  • Home 3
  • Life
  • News
  • Privacy Policy
  • Science
  • Sports
  • Technology
  • Terms of Service
  • Video

Follow Us

No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal

© 2020 Bignews Kerala - Developed by Bigsoft.