വളരെ രുചികരമായ വിഭവമാണ് കാപ്സിക്കം പുലാവ്. എന്നും ഒരേ ആഹാര രീതി പിന്തുടരുന്നവര്‍ക്ക് അല്‍പ്പം വ്യത്യസ്തമായി ഇന്ന് ഈ പുലാവ് പരീക്ഷിക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് ഒരുപോലെ ഇഷ്ടമാകുമെന്നതില്‍ ഒരു സംശയവും വേണ്ട.
ചേരുവകള്‍
ബസ്മതി അരി – അര കപ്പ്
കാപ്സിക്കം( എല്ലാ നിറത്തിലുമുള്ളത്) – കാല് കപ്പ്
ഏലക്ക – ഒന്ന്
കറുവാപ്പട്ട – 2 എണ്ണം
ഗ്രാമ്പൂ ഒരു – കഷ്ണം
ഗരംമസാല – കാല് ടീസ്പൂണ്‍
എണ്ണ – ഒരു ടീസ്പൂണ്‍
നെയ്യ് – 2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
അരപ്പിന്
വെളുത്തുള്ളി – 3 എണ്ണം
കുരുമുളക് – അര ടീസ്പണ്‍
കശുവണ്ടി – 5 എണ്ണം
തയ്യാറാക്കുന്ന വിധം
ഒരു ബ്ലെന്‍ഡില്‍ അരപ്പിന് ആവശ്യമായ കശുവണ്ടി, വെളുത്തുള്ളി, കുരുമുളക് എന്നിവ അരച്ചെടുക്കുക. അരയ്ക്കുമ്പോള്‍ അല്പം വെള്ളം ചേര്‍ത്തു കൊടുക്കാം. ഒരു പാനില്‍ വെള്ളമൊഴിച്ച് ചെറുതായി തിളയ്ക്കുമ്പോള്‍ അതില്‍ ഉപ്പ്, കറുവാപ്പട്ട, ഗ്രാമ്പൂ, ഏലക്കായ എന്നിവയും അരിയും ചേര്‍ത്ത് വേവിക്കുക. ശേഷം അടുപ്പില്‍ നിന്ന് മാറ്റിവെയ്ക്കുക. പാനില്‍ എണ്ണ ചൂടാകുമ്പോള്‍ ജീരകമിട്ട് പൊട്ടിച്ചശേഷം കശുവണ്ടി പേസ്റ്റ് ചേര്‍ത്ത് വഴറ്റുക. ശേഷം കാപ്സിക്കം ചേര്‍ത്ത് അഞ്ച് മിനിട്ട് വഴറ്റണം. അതിലേക്ക് ഗരംമസാല ചേര്‍ത്ത് രണ്ട് മിനിട്ട് വഴറ്റിയശേഷം ഉപ്പിടണം. ഇനി ചോറ് ചേര്‍ത്ത് രണ്ട് മിനിട്ട് വേവിക്കണം. ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റാം.