കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ ഭക്ഷണത്തിന് വലിയ പങ്കുണ്ട്. ധാരാളം വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണം കാഴ്ചശക്തിക്ക് മങ്ങലേല്ക്കാതെ സംരക്ഷിക്കുന്നു. കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ എന്തോക്കെ ഭക്ഷണം കഴിക്കണമെന്ന് നമുക്ക് നോക്കാം.
1 ഇലക്കറികളില്‍ പോഷകഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ചീര. ഇത് കാഴ്ച സംബന്ധമായുണ്ടാകുന്ന പ്രശ്നങ്ങളെയെല്ലാം ഇല്ലാതാകുന്നു.
2 ബദാം,വാള്നട് തുടങ്ങി എല്ലാ നട്സിലും വിറ്റാമിന്‍ ഇയും സിങ്കും അടങ്ങിയിട്ടുണ്ട്.ഇത് കാഴ്ചയെ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ആരോഗ്യവും നല്കുന്നു.
3 കാഴ്ച ശക്തി വര്‍ധിപ്പിക്കുന്നതില്‍ മുന്‍നിരയില്‍ നില്ക്കുന്ന പച്ചക്കറിയാണ് കാരറ്റ്. ഇതില്‍ അടങ്ങിയിട്ടുള്ള കരോട്ടിന്‍ വിറ്റാമിന്‍ എ ധാരാളം ഉള്ളതാണ്. ഇത് കാഴ്ചശക്തി വര്‍ധിപ്പിക്കാന്‍ ഏറെ സഹായകമാണ്.
4 അവോക്കാഡോ കാഴ്ചശക്തി വര്‍ധിപ്പിക്കുന്ന മറ്റൊരു പഴമാണ്.ഇത് നിശാന്ധതയെ തടയാനും ഏറെ ഗുണപ്രദം.
5 വയസാവുന്നതിനാല്‍ കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങളെ മുട്ട കഴിക്കുന്നതിലൂടെ പ്രതിരോധിക്കാനാവും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഫലപ്രദമാണ് മുട്ട.
6 മത്സ്യം കഴിക്കുന്നതും കാഴ്ച വര്‍ധിപ്പിക്കും. ട്യൂണ,സാല്‍മണ്‍ തുടങ്ങിയവയില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ ഇത് കണ്ണിന്റെ ആരോഗ്യവും കാഴ്ചശക്തിയും വര്‍ധിപ്പിക്കുന്നു.