ജീവിതശൈലിരോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് രക്തസമ്മര്‍ദ്ദം. ഈ രോഗാവസ്ഥക്ക് പ്രത്യേക ലക്ഷണങ്ങളൊന്നും ഇല്ലാത്തത് രോഗം വന്നാല്‍ നാം അറിയാതെ പോവുന്നതിന് കാരാണമാവുന്നു. 40 വയസു കഴിഞ്ഞവരില്‍ 30 ശതമാനം ആളുകള്‍ക്കും ഉയര്‍ന്ന അളവിലുള്ള രക്തസമ്മര്‍ദ്ദം ഉള്ളവരാണ്.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം ഹൃദയാഘാതം, പക്ഷാഘാതം എന്നിവ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. ജീവിതരീതികളില്‍ ചെറിയ മാറ്റം വരുത്താന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനങ്ങള്‍ക്ക് പരിഹാരം കണ്ടെത്താം.
ആഹാരക്രമം
ആഹാരം നിയന്ത്രിക്കുമ്പോള്‍ പ്രധാനമായും ഉപ്പിന്റെ അളവ് കുറയ്ക്കുകയും ഇലക്കറികള്‍ കൂടുതല്‍ കഴിക്കുകയും വേണം. മാത്രമല്ല ഉരുളകിഴങ്ങ്, പഴം എന്നിവയും ആഹാരത്തിലുള്‍പ്പെടുത്തുക. ഉപ്പ് കുറയ്ക്കുന്നതിലൂടെ സോഡിയത്തിന്റെ അളവ് കുറയ്ക്കാനും പച്ചക്കറികളിലും പഴത്തിലും കൂടുതല്‍ പൊട്ടാസിയം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് രക്തത്തിന്റെ സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു.
വ്യായമം
നിത്യേന ഉള്ള വ്യായമങ്ങള്‍ ദിനചര്യകളില്‍ പ്രധാനമാണ്. ദിവസവും 45 മിനിറ്റ് എങ്കിലും സൈക്ലിങ്ങ്, നടക്കുക, ഓടാന്‍ പോവുക, നീന്തുക തുടങ്ങി കടുപ്പമേറിയ വ്യായമ മുറകള്‍ പ്രയോഗിക്കുക. വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന 4 മുതല്‍ 9 മില്ലി ലിറ്റര്‍ വരെയുള്ള രക്തസമ്മര്‍ദ്ദം കുറക്കുന്നു.
മദ്യപാനം നിയന്തിക്കുകയും പുകവലി ഉപേക്ഷിക്കുകയും ചെയ്യുക
കുറഞ്ഞ രീതിയലുള്ള ആല്‍ക്കഹോളിന്റെ ഉപയോഗം രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നു. എന്നാല്‍ പുകവലി ഉപേക്ഷിക്കുക. പുകവലിക്കുന്നതിലൂടെ സമ്മര്‍ദ്ദം കൂടാന്‍ സാധ്യത വളരെ കൂടുതലാണ്.
ആയാസം കുറയ്ക്കുക
ആയാസം കൂടുന്നത് രക്തസമ്മര്‍ദ്ദം കൂടുന്നതും തമ്മില്‍ വലിയ ബന്ധമെന്നുമില്ല. യോഗ, മെഡിറ്റേഷന്‍, ചിരി തെറാപ്പി എന്നിങ്ങനെ പല വഴികളിലൂടെ നമുക്ക് ഇതിനെ നിയന്ത്രിക്കാന്‍ കഴിയും.
ശരീരഭാരം കുറക്കുക
ശരീര ഭാരസൂചിക 18-24 എന്ന അനുപാതത്തില്‍ അനുകൂലമാവുന്ന വിധത്തില്‍ നിയന്ത്രിച്ചു കൊണ്ടു പോകണം. അരക്കെട്ടിന്റെ വലുപ്പം പുരുക്ഷന്മാര്ക്ക് 100 സെ.മീ ചുറ്റളവിലും സ്ത്രീകള്‍ക്ക് 88 സെ.മീറ്ററിലും ആയിരിക്കുകയാണ് വേണ്ടത്.