താരന് തലയില്‍ മാത്രമല്ല. നമ്മുടെ കണ്പീലിയിലും കണ്‍പുരികങ്ങളിലും താരന് ബാധിക്കും. കണ്‍പുരികത്തെ താരന് അകറ്റാന്‍ നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്. കണ്‍പുരികത്തിലെ മുടി കൊഴിയുന്നത് പുരികത്തിലെ താരന്റെ ലക്ഷണമാണ്. ഇവ അകറ്റാന്‍ ഏതാനും ചില മാര്‍ഗങ്ങള്‍ ഇതാ..
കറ്റാര്‍ വാഴ ജെല്‍
ഏതു ചര്‍മ്മത്തിനും വളരെ യോജിച്ച ഒന്നാണ് കറ്റാര്‍വാഴ. കറ്റാര്‍ വാഴ ജെല്‍ പുരികത്തില്‍ പുരട്ടി 15 മിനിറ്റ് കഴിഞ്ഞു ഉണങ്ങിയ ശേഷം വെള്ളത്തില്‍ കഴുകിക്കളഞ്ഞാല്‍ പുരികത്തിലെ മുടി കൊഴിച്ചില്‍ കുറയും.
എഗ്ഗ് ഓയില്‍
കണ്‍പുരികത്തിലെ താരന് അകറ്റാനുള്ള ഏറ്റവും ഫലപ്രദമായതും വളരെ പുരാതനവുമായ രീതിയാണിത്.ഏതാനും തുള്ളി യുനാനി എഗ് ഓയില്‍ നിങ്ങളുടെ പുരികത്തില്‍ പുരട്ടിയാല്‍ താരന് അകറ്റാനാകും. എഗ് ഓയില്‍ പ്രകൃതിദത്തമായ എണ്ണയുടെ ഉത്പാദനം കൂട്ടും. ഇത് വരള്‍ച്ചയും താരനും കുറയ്ക്കും
ബദാം ഓയില്‍
കിടക്കുന്നതിനു മുന്‍പ് കണ്‍പുരികവും കണ്‍പോളയും ചൂട് ബദാം എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് പുരികത്തിലെ മുടി കൊഴിച്ചില്‍ അകറ്റും.രാവിലെ തന്നെ കഴുകിക്കളയാന്‍ മറക്കാതിരിക്കുക
നാരങ്ങാനീര്
കണ്‍പുരികത്തിലെ താരന് അകറ്റാന്‍ നാരങ്ങാനീര് ഉത്തമമാണ്. നാരങ്ങാനീര് കുറച്ചു അസിഡിക് ആയതിനാല്‍ കുറച്ചു വെള്ളത്തില്‍ നേര്‍പ്പിച്ച ശേഷം കണ്‍പുരികത്തു പുരട്ടുക. താരന് അപ്രത്യക്ഷമാകും.
വേപ്പിലകള്‍
ബാക്ടീരിയകളെ കൊല്ലാനായി കാലങ്ങളായി ഉപയോഗിക്കുന്ന ഒരു ഔഷധമാണ് വേപ്പില. ഇത് താരന് അകറ്റാനും ചര്‍മ്മരോഗങ്ങള്‍ക്കും മികച്ചതാണ്. ഈ ഇലകളിലെ ആസിഡും എണ്ണയും മൃതകോശങ്ങളെയും താരനെയും നശിപ്പിക്കുന്നു.
ഉലുവ
നിങ്ങള്‍ക്ക് കണ്പുരികത്തില് താരന് ഉണ്ടെങ്കില്‍ ധാരാളം മുടിയും പൊഴിയുന്നുണ്ടാകും. ഉലുവയിലെ അമിനോ ആസിഡ് താരനെയും മുടി കൊഴിച്ചിലിനെയും അകറ്റുന്നു. അതിനാല്‍ അരച്ചെടുത്ത ഉലുവ കണ്‍പുരികത്തിലും തലയിലും തേച്ച് പിടിപ്പിക്കുക. ശേഷം കഴുകി കളയാം. താരനെ അകറ്റാന്‍ ഉത്തമ മാര്‍ഗമാണിത്.