ഉയരം കൂടുതല്‍ എന്ന് പറഞ്ഞ് തയുയര്ത്തും മുന്‍പേ അറിയണം, നിങ്ങള്‍ക്കും പിടിപെടാം കാന്‍സര്‍. ഞെട്ടിപ്പിക്കുന്ന പഠനമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഉയരം കൂടുതലുള്ളവരുടെ ശരീരത്തില്‍ കോശങ്ങളുടെ എണ്ണം കൂടുതലായത് കൊണ്ടൊണ് ഇങ്ങനെ സംഭവിക്കുന്നത്. ഓരോ നാല് ഇഞ്ചിലും കാന്‍സര്‍ സാധ്യത 10 ശതമാനം വര്‍ധിക്കുന്നുണ്ടെന്നാണ് നിരീക്ഷണം. കാന്‍സറിന് കാരണമായേക്കാവുന്ന സെല്ലുകള്‍ ഉയരം കൂടുതലുള്ളവരുടെ ശരീരത്തില്‍ കൂടുതലായി കാണുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.
സ്ത്രീകള്‍ക്ക് 162 സെ.മി (5 അടി 4 ഇഞ്ച്) പുരുഷന്മാര്ക്ക് 175 സെ.മി (അഞ്ച് അടി 9 ഇഞ്ച്) ആണ് അനുയോജ്യമായ ശരാശരി ഉയരം. ഇതില്‍ കൂടുന്നവര്‍ ഒരല്പപ്പം ജാഗ്രത പുലര്‍ത്തണമെന്നാണ് വിദ്ഗരുടെ അഭിപ്രായം. മുന്‍കാലങ്ങളില്‍ നടന്ന പഠനത്തില്‍ ഉയരം കൂടുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് കണ്ടെത്തിരുന്നു.
ഉയരം കൂടുന്നവരില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥ, ഹൃദയസംബന്ധമായ രോഗങ്ങള്‍, പ്രമേഹം എന്നിവയ്ക്ക് സാധ്യതയുണ്ട് എന്ന് മുന്‍കാലങ്ങളില്‍ ഗവേഷകര്‍ കണ്ടെത്തിരുന്നു. ഉയരം കൂടിയ പുരുഷന്മാര്ക്ക് കാന്‍സര്‍ സാധ്യത ഒമ്പത് ശതമാനവും സ്ത്രീകള്‍ക്ക് ഇത് 12 ശതമാനമാണ്. കൂടാതെ ഉയരക്കൂടുതലുള്ളവരില്‍ കുടലിലെ കാന്‍സര്‍, വൃക്കയെ ബാധിക്കുന്ന കാന്‍സര്‍. ലിംഫോമ എന്നിവയ്ക്കുള്ള സാധ്യത കുടുതലാണെന്ന് ഗവേഷകര്‍ പറയുന്നു.