വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും മാതാപിതാക്കളും തമ്മിലുള്ള ബന്ധം വിദ്യാര്‍ത്ഥികളുടെ പഠിക്കാനുള്ള കഴിവിനെ മെച്ചപ്പെടുത്തുമെന്ന് പഠനം. സാമൂഹിക അന്തരീക്ഷം സാമ്പത്തിക അവസ്ഥയെക്കാള്‍ അഞ്ച് മടങ്ങ് വിദ്യാര്‍ത്ഥികളുടെ പഠിക്കാനുള്ള കഴിവിനെ സ്വാധീനിക്കുമെന്നാണ് കണ്ടെത്തല്‍.
പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ നടത്തിയ പരീക്ഷണത്തില്‍ മികച്ച സാമൂഹിക അന്തരീക്ഷത്തില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ കണക്കിലും വായനയിലും മികവ് പുര്ത്തുന്നതായ് തെളിഞ്ഞു.
വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും മാതാപിതാക്കളും തമ്മിലുളള ബന്ധങ്ങളെ സോഷ്യല്‍ ക്യാപിറ്റല്‍ എന്നാണ് വിളിക്കുന്നത്. ഇത്തരം സോഷ്യല്‍ ക്യാപിറ്റല്‍ വിദ്യാര്‍ത്ഥികളില്‍ വിശ്വാസം, ആദര്‍ശം എന്നിവ വളര്‍ത്തുന്നതില്‍ നിര്‍ണായക സ്വാധീനമാണ് ഉണ്ടാക്കുന്നതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
പഠനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും പണം അത്യാവശ്യമാണെങ്കിലും സാമൂഹിക അന്തരീക്ഷം ചിന്താശേഷി തുടങ്ങിയവയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ഒഹിയോ യൂണിവേഴ്സിറ്റിയിലെ പ്രൊഫസ്സറായ റോജര്‍ ഗൊദാര്‍ദ് പറഞ്ഞു.
മിഷിഗനിലെ സ്കൂളുകളില്‍ നടത്തിയ പഠനത്തില്‍ 5003 വിദ്യാര്‍ത്ഥികളും അവരുടെ അദ്ധ്യാപകരും പങ്കെടുത്തു. ജേര്‍ണല്‍ ഓഫ് എജ്യുക്കേഷന്‍ ഫോര്‍ സ്റ്റുഡന്‍സ് അറ്റ് റിസ്കിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
സാമൂഹിക അന്തരീക്ഷം പഠനത്തെ മാത്രമല്ല സ്വഭാവ രൂപീകരണത്തെയും സ്വാധീനിക്കുമെന്നും ഗൊദാര്‍ദ് അഭിപ്രായപ്പെട്ടു. എന്നാല്‍ സാമ്പത്തിക സുരക്ഷിതത്വം സോഷ്യല്‍ ക്യാപിറ്റലിനെ ബാധിക്കുന്നുണ്ട്. ദാരിദ്രത്തിന്റെ നിരക്ക് വര്‍ദ്ധിക്കുമ്പോള്‍ സോഷ്യല്‍ ക്യാപിറ്റല്‍ ഗണ്യമായി കുറയുമെന്നും ഗൊദാര്‍ദ് അഭിപ്രായപ്പെട്ടു.