സദ്യക്ക് അച്ചാറില്ലെങ്കില്‍ എത്ര തരം പ്രഥമനുണ്ടായിട്ടും കാര്യമില്ല എന്നതാണ് നമ്മുടെ ശീലം. അത്രക്ക് പ്രധാനപ്പെട്ടതാണ് അച്ചാര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ അച്ചാര്‍ സ്ഥിരമായി കഴിക്കുന്നത് അത്ര നല്ല ശീലമല്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പ്രത്യേകിച്ച് പുറത്ത് നിന്ന് വാങ്ങിക്കുന്ന അച്ചാറുകള്‍. അതുകൊണ്ട് തന്നെ അച്ചാര്‍ എന്നും കഴിക്കുന്നത് ഒന്ന് ശ്രദ്ധിച്ച് വേണം എന്നതാണ് സത്യം. ആരോഗ്യ കാര്യത്തില്‍ പ്രാധാന്യം നല്കുന്നവര് അച്ചാറിന്റെ ഉപയോഗം പരമാവധി കുറക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചികിത്സിച്ച് മാറ്റുന്നതിന് വളരെയധികം ബുദ്ധിമുട്ടായിരിക്കും. ആരോഗ്യത്തിന് എന്തൊക്കെ പ്രശ്നങ്ങളാണ് അച്ചാര്‍ ഉണ്ടാക്കുന്നത് എന്ന് അറിയാം.
പ്രമേഹം
പ്രമേഹത്തെ വര്‍ധിപ്പിക്കുന്ന കാര്യത്തിലും പലപ്പോഴും അച്ചാര്‍ മുന്നിലാണ്. കാരണം ചില അച്ചാറുകള്‍ മധുരമുള്ളവയും ഉണ്ട്. ഇതെല്ലാം പലപ്പോഴും പ്രമേഹത്തെ വളരെയധികം വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്നു. പല വിധത്തിലുള്ള ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ആദ്യം ചെയ്യേണ്ടത് അച്ചാറിന്റെ ഉപയോഗം വളരെയധികം കുറക്കുക എന്നതാണ്.
ദഹന പ്രശ്നങ്ങള്‍
രാത്രിയില്‍ ഭക്ഷണത്തോടൊപ്പം അച്ചാര്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം അച്ചാര്‍ എപ്പോഴും പുളിയും എരിവും ഉള്ള ഒന്നാണ്. ഇത് കഴിക്കുമ്പോള്‍ അത് ദഹന സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. മാത്രമല്ല അസിഡിറ്റി കൂടുതലാവുന്നു. ഇത് വയറിന് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും.
അള്‍സര്‍
അച്ചാറിന്റെ ഉപയോഗം കൂടുതലായാല്‍ അത് പലപ്പോഴും അള്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നു. ഇത് ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്നു. അച്ചാര്‍ ഉപയോഗിക്കുന്നത് ദഹന വ്യവസ്ഥയെ തകരാറിലാക്കുന്നതോടെ അള്‍സറിനും കാരണമാകുന്നു
രക്തസമ്മര്‍ദ്ദം
അച്ചാര്‍ ഉപയോഗിക്കുന്നത് പലവിധത്തില്‍ രക്തസമ്മര്‍ദ്ദം പോലുള്ള പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു. കാരണം അച്ചാറില്‍ എപ്പോഴും ഉപ്പിന്റെ അളവ് കൂടുതലായിരിക്കും. ഇത് തന്നെയാണ് ഇത്തരം പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നത്. അതുകൊണ്ട് തന്നെ രക്തസമ്മര്‍ദ്ദമെന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് വഴികള്‍ തേടുന്നവര്‍ ഒരു കാരണവശാലും അച്ചാര്‍ ഉപയോഗിക്കാന്‍ പാടില്ല.
ഹൃദയ പ്രതിസന്ധികള്‍
അച്ചാറിന്റെ ഉപയോഗം മിതമല്ലെങ്കില്‍ അത് ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നതിന് മുന്‍പ് അച്ചാറിന്റെ ഉപയോഗം നിയന്ത്രണ വിധേയമാക്കുന്നതിന് ശ്രദ്ധിക്കുക.
കൊളസ്ട്രോള്‍
കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുന്നതിനും പലപ്പോഴും അച്ചാര്‍ കാരണമാകുന്നു. കാരണം എണ്ണയുടെ അമിതോപയോഗം തന്നെയാണ് ഇത്തരം പ്രശ്നങ്ങള്‍ അച്ചാറില്‍ ഉണ്ടാക്കുന്നത്. കൊളസ്ട്രോള്‍ വര്‍ധിപ്പിച്ച് ആരോഗ്യത്തെ നശിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും വില്ലനാവുന്ന ഒന്നാണ് പലപ്പോഴും അച്ചാര്‍. അമിതമായ എണ്ണയുടെ ഉപയോഗം കൊളസ്ട്രോള്‍ വര്‍ധിപ്പിച്ച് ഹൃദയത്തെ പ്രതിസന്ധിയിലാക്കുന്നു.