മുഖം തിളങ്ങാനും ഇടതൂര്‍ന്ന തലമുടിയ്ക്കും കഞ്ഞിവെള്ളം, കേള്‍ക്കുമ്പോള്‍ മുഖം ചുളിക്കേണ്ട. സംഗതി സത്യമാണ്.
മുഖത്തിനു തിളക്കം കൂട്ടാന്‍ ഏറെ ഗുണം ചെയ്യുന്നതാണ് കഞ്ഞിവെള്ളം. ആദ്യം കഞ്ഞിവെള്ളം എടുത്തു, ഒരു കോട്ടണ്‍ തുണി കഞ്ഞിവെള്ളത്തില്‍ മുക്കിയെടുത്ത നനച്ച ശേഷം മുഖത്ത് മെല്ലെ തേയ്ച്ചു പിടിപ്പിക്കാം.
ഇതൊരു ടോണര്‍ പോലെ കണ്ടാല്‍ മതിയാകും. ഇത്ര ചെറിയ കാര്യം പക്ഷേ ഇത് മുഖത്തിന് നല്കുന്ന അഴക് ചെറുതൊന്നുമല്ല. സൂര്യപ്രകാശത്തിലെ യുവി രശ്മികള്‍ മൂലം മുഖത്തിനുണ്ടാകുന്ന കരുവാളിപ്പുകളെ അകറ്റുന്ന മരുന്നാണ് ഇത്.
ഇടതൂര്‍ന്ന തലമുടിയ്ക്ക്
വീര്യം കുറഞ്ഞ ഒരു ഷാമ്പൂ ഉപയോഗിച്ച് മുടി നന്നായി കഴുകുക, ശേഷം കഞ്ഞിവെള്ളം മുടിയില്‍ നന്നായി തെയ്ച് പിടിപ്പിക്കാം. 10 മിനിട്ടിനു ശേഷം ഇത് കഴുകി കളയാം.
കഞ്ഞിവെള്ളത്തിലെ പ്രോട്ടീന്‍ മുടിയ്ക്ക് ഏറെ ഗുണം ചെയ്യും, ശരിക്ക് പറഞ്ഞാല്‍ ബ്യൂട്ടി പാര്‍ലറില്‍ പോയി ചെയ്യുന്ന ഒരു പ്രോട്ടീന്‍ ട്രീറ്റ്മെന്റ് പോലെ തന്നെ ഗുണം ചചെയ്യുന്നു.