ഇന്നത്തെ കാലത്ത് മിക്കവരിലും കണ്ടു വരുന്ന പ്രശ്നമാണ് ഡിപ്രഷന്. യഥാര്‍ഥത്തില്‍ ഡിപ്രഷന് എന്നാല്‍ വെറും മനസ്സിനെ മാത്രം ബാധിക്കുന്ന ഒരു പ്രശ്നമല്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഡിപ്രഷന് മാനസികാരോഗ്യത്തിനു പുറമെ ശാരീരീകമായും ദോഷം ചെയ്യും. പരിഹാരം വൈകിയാല്‍ അത് കൂടുല്‍ സങ്കീര്‍ണ്ണമാവുകയും ചെയ്യും. ഡിപ്രഷന്റെ ചില ശാരീരിക ലക്ഷണങ്ങള്‍ ഇവയൊക്കെയാണ്.
പല്ല് തേപ്പ്, മുടി സംരക്ഷണം എന്നിവയിലൊക്കെ വിമുഖത കണിക്കുന്നുവെങ്കില് ശ്രദ്ധിക്കുക, അത് ഡിപ്രഷന്റെ ഭാഗമാകാം. ഇതുമായി ബന്ധപ്പെട്ട് 2014ല്‍ നടന്ന സര്‍വേ പ്രകാരം ഡിപ്രഷന് അടിപ്പെട്ട 61 ശതമാനം പേരും ദന്തരോഗങ്ങള്കൊണ്ട് ബുദ്ധിമുട്ടുന്നവരാണ്. കൂടുതലായി സ്ട്രെസ് ഉള്ളവരില്‍ ഇതിന്റെ അളവും വളരെ കൂടുതലായിരിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.
തുടര്‍ച്ചയായുള്ള അസ്വസ്ഥത പ്രകടിപ്പിക്കലും, പെട്ടെന്നുള്ള കോപവും, നിസ്സാര കാര്യത്തിനു പോലും കോപിക്കുന്നതും, തളര്‍ന്നു പോകുന്നതും സ്വഭാവത്തിന്റെ ഭാഗമായി മാറിയെങ്കില്‍ സംശയമേതുമില്ലാതെ ഉറപ്പിക്കാം അത് ഡിപ്രഷന്റെ ലക്ഷണമാണ്. അതുപോലെ തന്നെ, ഡിപ്രഷനുള്ളവരില് പുറം വേദനയും, തൊണ്ട വേദനയും ഉണ്ടാവാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ നാലു മടങ്ങായിരിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.
ഡിപ്രഷന്റെ ഒരു പ്രധാന ലക്ഷണമായി പറയപ്പെടുന്നതാണ് ബ്രെയിന്‍ ഫോഗ്. അസ്വാഭാവികമായ മറവി, സംസാരിക്കുന്നതില്‍ ബദ്ധപ്പാട് എന്നിവയൊക്കെയാണ് ഇതിന്റെ ലക്ഷണം. തീവ്രതയ്ക്കനുസരിച്ച്, കാഴ്ച്ചാകേള്വി പ്രശ്നങ്ങള്‍ക്കും ഇത് കാരണമായേക്കാം.
ഡിപ്രഷന് ബാധിച്ചവര്‍ ഏറ്റവും എളുപ്പത്തില്‍ മദ്യത്തിനടിമപ്പെടുന്നു. ജീവിതത്തില്‍ നിന്നുമുള്ള ഒളിച്ചോട്ടമെന്ന തെറ്റായ ചിന്തക്ക് പുറത്താണ് ഇത് അധികവും സംഭവിക്കുന്നത്. ഇതിന്റെ ഫലമായി, ഡിപ്രഷനുള്ളവരില് 1/3 പേര്‍ക്കും ആല്ക്കോഹോളിക്ക് പ്രശ്നങ്ങളും കണ്ടു വരാറുണ്ട്. ശരീരം നിയന്ത്രണാതീതമായി വിറയ്ക്കുന്നത് ആന്ക്സൈറ്റിഡിപ്രഷന്റെ ലക്ഷണമാണ്. വിറയലിനെ കുറിച്ചുള്ള സ്വയംബോധം കൂടുതല്‍ മാനസിക സംഘര്‍ഷങ്ങള്‍ക്ക് കാരണമായേക്കാം.
ഡിപ്രഷന് ആളുകളെ കൂടുതലായി സ്വലോകത്തേക്ക് മാത്രമായി ചുരുക്കി കളയുന്നു. ജീവിത യാഥാര്‍ഥ്യങ്ങള്‍ക്ക് മുഖം കൊടുക്കാന്‍ ഈ സാഹചര്യത്തില്‍ അസാധ്യമാകുന്നു. പുറംലോകവുമായി ബന്ധപ്പെടുന്നതിനും വിമുഖത കാണിക്കുന്നു. ഇത്തരക്കാരുടെ ജീവിതത്തില്‍ ഓണ്‍ലൈന്‍ ലോകത്തിന് വളരെ പ്രാധാന്യമായിരിക്കും ഉണ്ടാവുക.