അകവും പുറവും ചുവന്നുതുടത്ത മാതളനാരങ്ങയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. രുചിയിലും പോഷകസമൃദ്ധിയിലും മുന്‍പന്തിയില്‍ നില്ക്കുന്ന മാതളനാരങ്ങ ഔഷധഗുണമേറിയ ഫലം കൂടിയാണ്. ഹൃദയത്തെ ഉത്തേജിപ്പിക്കാന്‍ കഴിവുള്ള ഫലമായി ഇതിനെ പുരാതന ഭാരതത്തിലെ ആചാര്യന്മാര് വിശേഷിപ്പിച്ചിരുന്നു. മാതളനാരങ്ങ ചര്‍മ്മാരോഗ്യത്തിനും സൗന്ദര്യത്തിനും മുടിയഴകിനും ഏറെ സഹായകരമാണ്. മാതള നാരങ്ങയുടെ മാംസ ഭാഗത്തിനുള്ളതിനേക്കാള് കൂടുതല്‍ ഔഷധ ഗുണം തൊലിക്കും ഉണ്ടെന്നത് ഒരുപക്ഷേ നമ്മള് അറിഞ്ഞിരിക്കില്ല. സൗന്ദര്യ സംരക്ഷണത്തിനും മുടികൊഴിച്ചിലിനും ആരോഗ്യത്തിനും ഏറെ ഗുണകരമാണ് മാതളനാരങ്ങയുടെ തൊലി.
മുഖ സൗന്ദര്യം വര്‍ധിപ്പിക്കാനായും മുഖത്തെ പാടുകള്‍ മാറാനും മാതളനാരങ്ങയുടെ തൊലി ഉണക്കി പൊടിച്ചതില്‍ റോസ് വാട്ടര്‍ ചേര്‍ത്തിളക്കി കുഴമ്പ് രൂപത്തിലാക്കി ഉപയോഗിക്കാം. മുഖത്തും കഴുത്തിലും പുരട്ടി ഉണങ്ങിയതിന് ശേഷം ഇളം ചൂട് വെള്ളത്തില്‍ കഴുകികളയുക. തൊലി അരിഞ്ഞ് പൊടിച്ച ശേഷം 2 ടേബിള്‍ സ്പൂണ്‍ പാല്‍പ്പാടയും ഒരു ടേബിള്‍ സ്പൂണ്‍ കടലമാവ് എന്നിവ ചേര്‍ത്ത് നന്നായി മുഖത്തും കഴുത്തിലും പുരട്ടിയാല്‍ കറുത്തപ്പാടുകള്‍ മാറി കിട്ടും.തൊലി ഉണക്കി പൊടിച്ച് തലയില്‍ തേയ്ക്കുന്നത് മുടികൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കും. മാതളത്തിന്റെ കുരുന്നില ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് ഉരുളന്‍ വിരകളെ നശിപ്പിക്കാന്‍ സഹായിക്കും. മാതളപ്പഴത്തിന്റെ ചാറ് ജ്വരവും മറ്റുമുണ്ടാകുമ്പോള്‍ ദാഹം മാറാന്‍ സേവിച്ച് പോരുന്നു. ഇതുപയോഗിച്ച് ഉണ്ടാക്കുന്ന സര്‍ബത്ത് മൂത്ര തടസ്സം, മൂത്രാശയ വീക്കം, ദഹനസംബന്ധമായും ആസ്തമയോടും അനുബന്ധിച്ചുണ്ടാകുന്ന പനി എന്നിവ മാറാനും സഹായിക്കുന്നു. ഇത്രയോറെ ഗുണമേന്മയുള്ള മാതളനാരങ്ങ തൊലി ഇനി കളയാതെ സൂക്ഷിക്കാം.