ഇന്ത്യയുടെ മെസിയും റൊണാള്ഡോയുമെല്ലാമായ നായകന് സുനില്‍ ഛേത്രിയുടെ പിറന്നാള്‍ ദിനം ആവേശത്തോടെയാണ് ഇത്തവണ കാല്‍പ്പന്ത് കളി ആരാധകര്‍ ഏറ്റെടുത്തത്.
സുനില്‍ ഛേത്രിയ്ക്ക് ജന്മദിനാശംസകള് അറിയിച്ച മലയാളത്തിന്റെ മഹാനടന് മോഹന്‍ലാലിന് ‘ലാലേട്ടാ’ എന്ന് മറുപടി നല്കി ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യന്‍ താരം.
ഇന്ത്യന്‍ സിനിമയിലെ പല പ്രമുഖരും അങ്ങനെ മോഹന്‍ലാലിനെ വിളിച്ചിട്ടുണ്ടെങ്കിലും ഇത്തവണ ലാലേട്ടാ എന്നുള്ള വിളി എത്തിയത് ഇന്ത്യ മുഴുവന്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന സുനില്‍ ഛേത്രിയില്‍ നിന്നാണ്. ആരാധകര്‍ ഒന്നടങ്കം ഇത് ഏറ്റെടുത്തും കഴിഞ്ഞു.
മോഹന്‍ലാല്‍ ഛേത്രിക്ക് ട്വിറ്ററിലൂടെ പിറന്നാള്‍ ആശംസകള്‍ നല്‍കിയപ്പോഴാണ് മറുപടിയായി ലാലേട്ടാ വിളി എത്തിയത്. ഛേത്രിയുടെ പിറന്നാള്‍ ദിനം ആവേശത്തോടെയാണ് ഇത്തവണ കാല്‍പ്പന്ത് കളി ആരാധകര്‍ ഏറ്റെടുത്തത്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇന്ത്യന്‍ നായകന് ആശംസയര്‍പ്പിക്കാനായി ആയിരങ്ങള്‍ എത്തി. ഇതിനിടെയാണ് മോഹന്‍ലാല്‍ ട്വിറ്ററിലൂടെ ഛേത്രിക്ക് ആശംസകള്‍ അറിയിച്ചത്. ഇത് മറുപടിയായി ഒരുപാട് നന്ദി ലാലേട്ടാ എന്നാണ് ഇന്ത്യന്‍ നായകന് കുറിച്ചത്.
Happy Birthday @chetrisunil11 #HappyBirthdaySunilChhetri pic.twitter.com/5tUxDsYxCM
— Mohanlal (@Mohanlal) August 3, 2018