സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തില്‍ എല്ലാവരും ഉത്തരവാദികളാണെന്നും സികെ വിനീതിനെതിരായ ആക്രമണം സങ്കടകരമാണെന്നും ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന് പറഞ്ഞു.
സികെ വിനീതിനെതിരേ ചില ആരാധകര്‍ നടത്തിയ സോഷ്യല്‍ മീഡിയയിലെ ആക്രമണം സങ്കടമുണ്ടാക്കിയെന്നാണ് ജിങ്കന്റെ പ്രതികരണം. കളത്തില്‍ നൂറു ശതമാനം നീതി പുലര്‍ത്തുന്ന താരമാണ് വിനീതെന്നും അദ്ദേഹം ടീമിനെയും ആരാധകരെയും എത്രത്തോളം സ്നേഹിക്കുന്ന ആളാണെന്ന് എനിക്ക് നന്നായി അറിയാമെന്നും ജിങ്കന് പറഞ്ഞു.
ഒപ്പം കേരളാ ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ മോശം പ്രകടനത്തില്‍ എല്ലാവരും ഉത്തരവാദികളാണെന്നും അദ്ദേഹം പറഞ്ഞു. ബ്ലാസ്റ്റേഴ്സ് കുടുംബം പോലെയാണെന്നും കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണെന്നും ജിങ്കന് പറഞ്ഞു. മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ ശൈലി മികച്ചതാണെന്നും സഹലിന്റെ ആരാധകനാണ് താനെന്നും ജിങ്കന് പറഞ്ഞു.