കൊച്ചി: ടൊയോട്ട യാരിസ് ലാലിഗ വേള്‍ഡ് പ്രീ സീസണ് ഫുട്ബോള്‍ ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സും മെല്‍ബണ്‍ സിറ്റി എഫ്സി മത്സരത്തില്‍ മെല്‍ബണ്‍ സിറ്റി എഫ്സിക്ക് ആറ് ഗോള്‍.
75-ാം മിനിറ്റിൽ രാമി നജരൈനും 79–ാം മിനിറ്റിൽ ബ്രൂണോ ഫൊർണറോലിയും ലക്ഷ്യം കണ്ടതോടെ മെൽബണിന്റെ ഗോൾ നേട്ടം ആറായി.
56ാം മിനിറ്റില്‍ വീണ്ടും റിലേ മക്ഗ്രീയുടെ ഗോള്‍. റിലേയുടെ മല്‍സരത്തിലെ രണ്ടാം ഗോള്‍. മെല്‍ബണ്‍ സിറ്റി എഫ്സിയും നാലാം ഗോളും (4-0).
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മെല്‍ബണ്‍ സിറ്റി എഫ്സി മൂന്നാം ഗോള്‍ നേടി. 50ാം മിനിറ്റില്‍ ലാച്ലന് വെയില്‍സാണ് ഓസീസിനായി ലക്ഷ്യം കണ്ടത്.
30ാം മിനിറ്റില്‍ ദാരിയോ വിദോസിച്, 33ാം മിനിറ്റില്‍ റിലേ മക്ഗ്രീ എന്നിവരാണ് മെല്‍ബണ്‍ സിറ്റിക്ക് വേണ്ടി ആദ്യപകുതിയില്‍ ഗോളുകള്‍ നേടിയത്.