ഫ്രഞ്ച് കോടീശ്വരനായ സേവ്യര്‍ നീലിന്റെ അഭിപ്രായം ക്ലാസില്‍ നിന്ന് പുറത്താക്കിയതിന്റെ പേരില്‍ അത്ര നിരാശപ്പെടാനൊന്നുമില്ലെന്നാണ്. പരാജിതര്‍ക്ക് അവസരമൊരുക്കി, അവരെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ നീല്‍ തയ്യാറാണ്.
നീല്‍ ഫ്രാന്‍സ് ഇല്ലാഡ് എസ്എ എന്ന ഫോണ്‍ കമ്പനിയുടെ സ്ഥാപകനാണ്. ഒപ്പം നീല്‍ വരേണ്യവര്‍ഗ വ്യവസ്ഥിതിയുടെ വിമര്‍ശകനാണ്. ഫ്രഞ്ച് രാഷ്ട്രീയവും ബിസിനസും ഇപ്പോഴും വരേണ്യവര്‍ഗത്തിന്റെ നിയന്ത്രണത്തിലാണെന്നും പ്രശസ്തമായ സര്‍വകലാശാലകളില്‍ നിന്ന് പഠിച്ചിറങ്ങിയവര്‍ക്കാണ് അവിടെ മുന്‍തൂക്കമെന്നും നീല്‍ അഭിപ്രായപ്പെടുന്നു.
നീല്‍ ഈ സ്ഥിതിക്ക് മാറ്റംവരണമെന്ന ആഗ്രഹത്തോടെ പാരീസിലും സിലിക്കല്‍ വാലിയിലുമൊക്കെ ട്യൂഷന് ഫ്രീ കോഡിങ് സ്കൂളുകള്‍ ആരംഭിച്ചിട്ടുണ്ട്. നവസംരംഭകര്‍ക്ക് ദിശാബോധം നല്‍കുന്നതിനായി ഫ്രാന്‍സില്‍ 28.50 കോടി ഡോളര്‍ മുടക്കി ‘സ്റ്റേഷന് എഫ്’ എന്ന ഒരു സ്റ്റാര്‍ട്ട് അപ്പ് കാമ്പസും തുടങ്ങിയിട്ടുണ്ട്.
‘സ്റ്റേഷന് എഫി’ലൂടെ അടുത്ത മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ 100 കോടി ഡോളറിലധികം മൂല്യമുള്ള 10 കമ്പനികള്‍ ഫ്രാന്‍സില്‍ സൃഷ്ടിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.