ചെന്നൈ: കാന്‍സര്‍ ചികിത്സയ്ക്കിടെ ആശുപത്രിയില്‍ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടി മംമ്ത രംഗത്ത്. ചെന്നൈയിലെ ഒരു പ്രശസ്ത ആശുപത്രിയില്‍ നിന്നുമാണ് മംമ്തക്ക് ദുരനുഭവം ഉണ്ടായത്.
തുടയിലെ ഓപ്പറേഷന് സമയത്ത് തന്നെ അപമാനിക്കുന്ന രീതിയിലായിരുന്നു ആശുപത്രിയധികൃതരുടെ സമീപനമെന്ന് മംമ്ത പറയുന്നു.
‘ചെറുപ്പക്കാരായ മൂന്ന് ഡോക്ടര്‍മാരും ഒരു നഴ്സും ആണ് ഓപ്പറേഷന് നടത്തിയത്. തുടയുടെ ഒരു ഭാഗം ഓപ്പറേഷന് ചെയ്യുന്നതിന് അവര്‍ തന്നെ പൂര്‍ണ നഗ്നയാക്കി. അവരുടെ ഉദ്ദേശ്യം തെറ്റാണെന്ന് എന്റെ മനസ്സ് തിരിച്ചറിയുന്നുണ്ടായിരുന്നു. പരസ്പരമുള്ള നോട്ടവും സംഭാഷണങ്ങളും വല്ലാതെ അസ്വസ്ഥയാക്കി.’ മംമ്ത പറയുന്നു.
പക്ഷെ താന്‍ അനസ്തേഷ്യയുടെ പിടിയില്‍ ആയിരുന്നതിനാല്‍ പ്രതികരിക്കാന്‍ സാധിച്ചില്ലെന്നും ആ സമയത് അനുഭവിച്ച വേദന പറഞ്ഞ് അറിയിക്കാന്‍ കഴിയില്ലെന്നും താരം പറയുന്നു. പിന്നീട് ഇക്കാര്യം ചോദിച്ചെങ്കിലും അത് ശസ്ത്രക്രിയയുടെ ഭാഗമാണെന്നു പറഞ്ഞ് അവര്‍ നിസ്സാരവല്‍ക്കരിച്ചു.