ടോവിനോ നായകനായ തീവണ്ടിയുടെ റിലീസിംഗ് തിയതി മാറ്റിവച്ചു. ആഗസ്റ്റ് സിനിമാസാണ് റിലീസിംഗ് തിയതി മാറ്റിയ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഫെലിനി ടിപി സംവിധാനം ചെയ്യുന്ന ചിത്രമാണ് തീവണ്ടി.
എന്നാല്‍ തന്നോടെങ്കിലും ഒന്ന് നേരത്തെ പറയാമായിരുന്നു എന്ന പരിഭവം നടന് ടോവിനോ അറിയിച്ചു. ആഗസ്റ്റ് സിനിമാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത ശേഷമാണ് നടന്റെ ഈ അടിക്കുറിപ്പ്. അതേസമയം, ഈ തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്നും ഇതിന് നന്ദി ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഒരു ചെയിന്‍ സ്മോക്കറുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ പാട്ടുകള്‍ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തില്‍ സംയുക്ത മേനോനാണ് നായികയായി വേഷമിടുന്നത്. വിനി വിശ്വലാലാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.