മലയാളത്തിന്റെ യങ് സൂപ്പര്‍ത്താരങ്ങളായ നിവിന്‍ പോളിയും ആസിഫ് അലിയും എബ്രിഡ് ഷൈന്‍ ചിത്രത്തില്‍ ഒന്നിക്കുന്നു. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ രാജസ്ഥാനില്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്. ഇതിനായി അടുത്ത ആഴ്ച രാജസ്ഥാനിലേയ്ക്ക് പുറപ്പെടാനിരിക്കുകയാണ് താരങ്ങള്‍.
ആക്ഷന്‍ ഹീറോ ബിജു എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം എബ്രിഡ് ഷൈനും നിവിന്‍ പോളിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഹസ്യത്തിന് പ്രാധാന്യം നല്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. രാജസ്ഥാന് ഷെഡ്യൂളിനുശേഷം തൃപ്പൂണിത്തുറയിലാണ് ഷൂട്ടിംഗ് പുനരാരംഭിക്കുന്നത്. ശാന്തിമാസ്റ്ററാണ് ചിത്രത്തിന്റെ കോറിയോഗ്രാഫര്‍.
‘മഹേഷും മാരുതിയും’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് ശേഷമായിരിക്കും ആസിഫ് അലി എബ്രിഡ് ഷൈന്‍ ചിത്രത്തില്‍ ജോയ്ന് ചെയ്യുക. അതേസമയം, ‘തുറമുഖം’ ആണ് നിവിന്‍ പോളി നായകനായി റിലീസിന് തയ്യാറെടുക്കുന്ന അടുത്ത ചിത്രം. ‘
‘കമ്മട്ടിപ്പാട’ത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം’ ഈദ് റിലീസായി മേയ് 13ന് തീയറ്ററുകളിലെത്തും. അമ്പതുകളില്‍ കൊച്ചി തുറമുഖത്ത് ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നാടകപ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ ഗോപന് ചിദംബരമാണ് തുറമുഖത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.