മലയാളി പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 ഫെബ്രുവരി 19ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. ജീത്തു ജോസഫ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച സിനിമയില്‍ മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അന്‍സിബ, എസ്ഥേര്‍, സായികുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിര്‍മിച്ചിരിക്കുന്നത്.
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 2ന്റെ റിലീസ് ഒടിടി പ്ലാറ്റ്ഫോമിലൂടെയാകുമെന്ന പ്രഖ്യാപനം വന്നത് പുതുവര്‍ഷ പുലരിയിലാണ്. സംസ്ഥാനത്ത് തിയറ്ററുകള്‍ എന്ന് തുറക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ലാതിരിക്കെ, മറ്റൊരു ഓപ്ഷന് ഇല്ലാതെയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് സംവിധായകന് ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.
‘ജോര്‍ജ് കുട്ടിയുടെയും കുടുംബത്തിന്റെയും കഥ ഞങ്ങള്‍ എവിടെ നിര്‍ത്തിയോ അവിടെ നിന്ന് മുന്നോട്ട് കൊണ്ടുപോകുന്നു. ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്ന് റിലീസ് ചെയ്യുന്നതിന് ആമസോണ്‍ പ്രൈം വിഡിയോയുമായി സഹകരിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ലോകമെമ്പാടുമുള്ള കാഴ്ചക്കാര്‍ ദൃശ്യത്തിന്റെ തുടര്‍ച്ചയ്ക്കായി ക്ഷമയോടെ കാത്തിരുന്നതായി നമുക്കറിയാം
ദൃശ്യം 2 സ്നേഹത്തിന്റെ അധ്വാനമാണ്. അതിനാല്‍ നിങ്ങളുടെ കുടുംബത്തോടൊപ്പം പ്രിയപ്പെട്ടവരുമൊന്നിച്ച് നിങ്ങളുടെ വീടുകളുടെ സുരക്ഷയില്‍ ഇരുന്ന് തന്നെ ചിത്രത്തെ ആസ്വദിക്കൂ’ എന്നാണ് മോഹന്‍ലാല്‍ സിനിമയുടെ റിലീസിനെ കുറിച്ച് പറഞ്ഞത്.